Loading ...

Home Kerala

ട്രെയിനുകള്‍ റദ്ദാക്കി; കനത്ത മഴയില്‍ കരുതിയിരിക്കാന്‍ പോലീസിനോട് ഡിജിപി

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജരായിരിക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെടുന്നവരെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കാന്‍ പോലീസ് രംഗത്തുണ്ടായിരിക്കും. മരങ്ങള്‍ ഒടിഞ്ഞു വീണും മണ്ണിടിഞ്ഞും ഉണ്ടാകുന്ന റോഡ് തടസം നീക്കം ചെയ്ത് വാഹന ഗതാഗതവും വാര്‍ത്താ വിനിമയ സംവിധാനങ്ങളും പുന:സ്ഥാപിക്കുന്നതിന് പോലീസ് എല്ലാ സഹായവും നല്‍കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ഭരണകൂടങ്ങള്‍ എന്നിവയോടൊപ്പം സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നതിനും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ഇന്ന് പൂനെയില്‍ നിന്ന് എറണാകുളത്തേയ്ക്കും എറണാകുളത്തു നിന്നും പൂനെയിലേയ്ക്കും സര്‍വീസ് നടത്താനിരുന്ന എക്‌സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കിയതായി സതേണ്‍ റെയില്‍വേ അറിയിച്ചു.

Related News