Loading ...

Home National

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല്‌ ഇന്ന്‌ വീണ്ടും ലോക്‌സഭയില്‍

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല്‌ ഇന്ന്‌ ലോക്‌സഭയില്‍. രണ്ട്‌ ഭേദഗതികളോടെ രാജ്യസഭ ബില്‍ പാസാക്കിയതോടെയാണ്‌ ബില്ല്‌ വീണ്ടും ലോക്‌സഭക്ക്‌ മുന്നില്‍ എത്തുന്നത്‌.


 à´•àµ‡à´¨àµà´¦àµà´° ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ഭേദഗതികളോടെ ബില്ല്‌ വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിക്കും.

അതേസമയം, à´Žà´‚ എന്‍.സി ബില്ലിലെ വിവാദ നിബന്ധനകളില്‍ പ്രതിഷേധിച്ച്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഓഗസ്റ്റ്‌ എട്ടിന്‌ ദേശീയ വ്യാപകമായി മെഡിക്കല്‍സമരം നടത്തും. 

വ്യാഴാഴ്‌ച രാവിലെ 6 മാ മുതല്‍ വെള്ളി രാവിലെ 6 മാ വരെയാണ്‌ സമരം. അത്യാഹിത വിഭാഗം ഉള്‍പ്പെടെ ബഹിഷ്‌ക്കരിച്ചുള്ള സമരത്തിനാണ്‌ ഐഎംഎ ദേശീയ നേതൃത്വം ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചത്‌. 

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന റിലേ നിരാഹാര സമരം തുടരാനും തീരുമാനിച്ചു. 

എന്നാല്‍ കഴിഞ്ഞ മൂന്നു ദിവസമായി ദില്ലി എംയിസ്‌ ഉള്‍പ്പെടെയുള്ള ആശുപത്രികളിലെ റെസിഡന്‍റ്‌ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു.

3.5 ലക്ഷത്തോളം വ്യാജ ഡോക്ടര്‍മാരെ സൃഷ്ടിക്കുന്ന എം.എന്‍.സി ബില്ലിലെ സെക്ഷന്‍ 32ന്‌ എതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധമാണ്‌ ഉയര്‍ന്നു വന്നിട്ടുള്ളത്‌.

Related News