Loading ...

Home Business

ജിഎസ്ടി വരുമാനത്തില്‍ 5.8% വര്‍ധനവ്

രാജ്യത്ത് ജൂലൈ മാസത്തില്‍ ചരക്ക് സേവനനികുതി (ജിഎസ്ടി) യില്‍ നിന്നുള്ള വരുമാനം വീണ്ടും ഒരു ലക്ഷം കോടിയിലേറെയായി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ശേഖരിച്ച 96,483 കോടി രൂപയേക്കാള്‍ 5.8 ശതമാനം കൂടുതലാണ്. ഈ വര്‍ഷം ജൂലൈയില്‍ കേന്ദ്ര ജിഎസ്ടി കളക്ഷന്‍ 17,912 കോടി രൂപയാണ് ലഭിച്ചത്. സംസ്ഥാന ജിഎസ്ടി 25,008 കോടി രൂപയും സംയോജിത ജിഎസ്ടി 50,612 കോടി രൂപയുമാണ് (ഇറക്കുമതിയില്‍ നിന്ന് ശേഖരിച്ച 24,246 കോടി രൂപ ഉള്‍പ്പെടെ) ലഭിച്ചത്. ഈ സാമ്ബത്തിക വര്‍ഷം ആദ്യമായി ജൂണില്‍ ജിഎസ്ടി യില്‍ നിന്നുള്ള വരുമാനം ഒരു ലക്ഷം കോടിയില്‍ താഴെയായിരുന്നു. 99,939 കോടി രൂപ മാത്രമാണ് കഴിഞ്ഞ മാസം കിട്ടിയത്. സെസ് പിരിവ് 8,551 കോടി രൂപയാണ് (ഇറക്കുമതിയില്‍ നിന്ന് ശേഖരിച്ച 797 കോടി രൂപ ഉള്‍പ്പെടെ). ജൂണ്‍ മാസത്തില്‍ ജൂലൈ അവസാനം വരെ സമര്‍പ്പിച്ച ജിഎസ്ടിആര്‍ 3 ബി റിട്ടേണുകളുടെ എണ്ണം ആകെ 75.79 ലക്ഷം രൂപയാണ്.2019 ഏപ്രില്‍ മുതല്‍ മെയ് വരെയുള്ള ജിഎസ്ടി നഷ്ടപരിഹാരമായി 17,789 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുത്തതായി സര്‍ക്കാര്‍ അറിയിച്ചു.

Related News