Loading ...

Home National

കശ്മീരില്‍ ഏറ്റുമുട്ടല്‍ ഭീകരനെ സൈന്യം വധിച്ചു; ഒരു സൈനികന് പരിക്കേറ്റു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ ഭീകരനെ സൈന്യം വധിച്ചു. ബാരാമുള്ള ജില്ലയിലെ സോപോറിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു.  സുരക്ഷാ സേന തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സോപോറിലെ മല്‍മപാന്‍പോറ മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. മേഖലയില്‍ സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Related News