Loading ...

Home National

ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുത് കശ്മീര്‍ താഴ്​വരയില്‍ ശാന്തത നിലനിര്‍ത്തണം - ജമ്മുകശ്​മീര്‍ ഗവര്‍ണര്‍

കശ്​മീര്‍: കശ്മീര്‍ താഴ്​വരയില്‍ ശാന്തത നിലനിര്‍ത്തണമെന്നും ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുതെന്നും ജമ്മുകശ്​മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്​. തന്നെ സന്ദര്‍ശിച്ച മെഹബൂബ മുഫ്​തി, ഇംറാന്‍ അന്‍സാരി,ഷാ ഫൈസല്‍, സജ്ജാദ്​ ലോണ്‍ തുടങ്ങിയ രാഷ്​ട്രീയ നേതാക്കളുടെ സംഘത്തോടാണ്​ ഗവര്‍ണര്‍ ഇങ്ങനെ പറഞ്ഞത്​. ഭയചകിതമായ സാഹചര്യം കാശ്മീരില്‍ തുടരുന്ന പശ്ചാത്തലത്തിലാണ്​ സംഘം ഗവര്‍ണറെ കണ്ടത്​. സുരക്ഷാഭീഷണിയുള്ളതായി ഇന്‍റലിജന്‍സ്​ റിപ്പോര്‍ട്ട് വന്നതിന്‍റെ അടിസ്ഥാനത്തില്‍ അമര്‍നാഥ്​ തീര്‍ഥാടകരും സഞ്ചാരികളും കശ്​മീരില്‍ നിന്ന് എത്രയും വേഗം മടങ്ങണമെന്ന്​ സര്‍ക്കാര്‍ നി​ര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കശ്​മീരില്‍ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

Related News