Loading ...

Home National

മു​ത്ത​ലാ​ഖ് നി​രോ​ധ​ന ബി​ല്ലി​നു രാ​ഷ്‌ട്രപ​തി രാം​നാ​ഥ് കോ​വി​ന്ദ് അം​ഗീ​കാ​രം ന​ല്‍​കി

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്‍റി​ലെ ഇ​രു​സ​ഭ​ക​ളും പാ​സാ​ക്കി​യ മു​ത്ത​ലാ​ഖ് നി​രോ​ധ​ന ബി​ല്ലി​നു രാ​ഷ്‌ട്രപ​തി രാം​നാ​ഥ് കോ​വി​ന്ദ് അം​ഗീ​കാ​രം ന​ല്‍​കി. ഇ​തോ​ടെ മു​ത്ത​ലാ​ഖ് ചൊ​ല്ലു​ന്ന​തുക്രി​മി​ന​ല്‍ കു​റ്റ​മാ​കു​ന്ന നി​യ​മം രാ​ജ്യ​ത്ത് നി​ല​വി​ല്‍ വ​ന്നു. 2018 സെ​പ്റ്റം​ബ​ര്‍ 19 മു​ത​ല്‍ മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ​യാ​ണ് നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്. മൂ​ന്നു ത​ലാ​ഖും ഒ​ന്നി​ച്ചു​ചൊ​ല്ലി ബ​ന്ധം വേ​ര്‍​പെ​ടു​ത്തു​ന്ന​തു മൂ​ന്നു വ​ര്‍​ഷം വ​രെ ത​ട​വു​ ല​ഭി​ക്കാ​വു​ന്ന ക്രി​മി​ന​ല്‍ കു​റ്റ​മാ​യാണു മാറിയത്. നേ​ര​ത്തേ ഓ​ര്‍​ഡി​ന​ന്‍​സാ​യി ന​ട​പ്പാ​ക്കി​യ നി​യ​മ​മാ​ണ് ഇ​പ്പോ​ള്‍ പാ​ര്‍​ല​മെ​ന്‍റ് അം​ഗീ​കാ​ര​ത്തോ​ടെ നി​യ​മ​മാ​യ​ത്. ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച്‌ 99 പേ​രും എ​തി​ര്‍​ത്ത് 84 അം​ഗ​ങ്ങ​ളും വോ​ട്ടു ​ചെ​യ്തി​രു​ന്നു.

Related News