Loading ...

Home National

മണ്ണിടിച്ചില്‍ തുടരുന്നു; ജമ്മു - ശ്രീനഗര്‍ പാത വീണ്ടും അടച്ചു

ജമ്മു: ( 31.07.2019) കനത്ത മഴ പെയ്യുന്ന ജമ്മു - ശ്രീനഗര്‍ പാതയില്‍ മണ്ണിടിച്ചില്‍ തുടരുന്നു. അപകടസാധ്യത കണത്തിലെടുത്ത് ജമ്മു - ശ്രീനഗര് ദേശീയപാത വീണ്ടും അടച്ചു. ഉദംപുരിലെ മൗഡ് മേഖലയിലാണ് മണ്ണിടിഞ്ഞു വീണത്.

റോഡില്‍ പതിച്ച മണ്ണ് നീക്കിക്കൊണ്ടിരിക്കുകയാണ്. ചരക്കുലോറികള്‍ ഉള്‍പ്പെടെ നിരവധി വാഹങ്ങള്‍ റോഡില്‍ കുടുങ്ങിയിരിക്കുകയാണ്. ചരക്കുനീക്കം തടസ്സപ്പെട്ടതോടെ താഴ് വരയില്‍ അവശ്യസാധനങ്ങളുടെ വിതരണവും മുടങ്ങി.

Related News