Loading ...

Home National

കാര്‍ഗില്‍ യുദ്ധവിജയത്തിന് ഇന്ന് 20 വയസ്സ്

ന്യൂ ഡല്‍ഹി : പാക്കിസ്ഥാന്‍ പട്ടാളത്തെ തുരത്തി ഇന്ത്യന്‍ സൈന്യം വിജയക്കൊടി പാറിച്ചിട്ട് ഇന്ന് ഇരുപത് വര്‍ഷം. ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയ കാര്‍ഗില്‍ യുദ്ധവിജയത്തിനാണ് ഇന്ന് ഇരുപത് വയസ്സ് തികയുന്നത്. 1999 ജൂലൈ 26നാണ് ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന്‍ പട്ടാളത്തെ നിയന്ത്രണരേഖയ്ക്ക് അപ്പുറം തുരത്തി കാര്‍ഗില്‍ മലനിരകള്‍ തിരികെപ്പിടിച്ചത്. കനത്ത മഞ്ഞ് വീഴ്ച ഉള്ള സമയങ്ങളില്‍ ഇന്ത്യന്‍ സൈന്യവും പാകിസ്ഥാന്‍ സൈന്യവും നിയന്ത്രരേഖയില്‍ നിന്ന് പിന്‍വാങ്ങാറുണ്ട്. ഇത്തരത്തില്‍ ഇന്ത്യ പിന്‍വാങ്ങിയ സമയത്താണ് പാക്കിസ്ഥാന്‍ സൈന്യം 1998 ഒക്ടോബറില്‍ കാര്‍ഗില്‍ മലനിരകളിലേക്ക് നുഴഞ്ഞുകയറിയത്. ഈ നുഴഞ്ഞുകയറ്റം ഇന്ത്യന്‍ സൈന്യം അറിഞ്ഞത് ഏഴ് മാസങ്ങള്‍ക്ക് ശേഷം 1999 മെയ് മാസത്തിലാണ്. കാര്‍ഗില്‍ താഴ്വരകളില്‍ തീവ്രവാദികളാകാം നുഴഞ്ഞുകയറിയതെന്നാണ് ഇന്ത്യ ആദ്യം കരുതിയത്. എന്നാല്‍ താമസിയാതെ നിയന്ത്രണരേഖയ്ക്ക് ഇപ്പുറം പാക്ക് പട്ടാളം നടത്തിയ നുഴഞ്ഞുകയറ്റമാണെന്ന് മനസിലാക്കിയത്. മൂന്ന് മാസം നീണ്ട യുദ്ധത്തില്‍ 527 ഇന്ത്യന്‍ സൈനികര്‍ക്കാണ് രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കേണ്ടിവന്നത്. തുടക്കത്തില്‍ ഇന്ത്യന്‍ സേന തിരിച്ചടി നേരിട്ടെങ്കിലും പിന്നീട് ഇന്ത്യന്‍ കര, വ്യോമ, നാവിക സേനകളുടെ ശക്തമായ പ്രത്യാക്രമണമാണ് നടന്നത്. 1300 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും, നിരവധി സിവിലിയന്മാര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ഒടുവില്‍ 1999 ജൂലൈ 26ന് ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനെ തുരത്തിയോടിച്ച്‌ കാര്‍ഗില്‍ മലനിരകള്‍ തിരികെപ്പിടിച്ചു.

Related News