Loading ...

Home Kerala

ഡിസിസിക്ക് അധ്യക്ഷനില്ല, മുല്ലപ്പള്ളി ഉത്തരവാദിത്വം ഏല്‍ക്കണമെന്ന് അനില്‍ അക്കര

വടക്കാഞ്ചേരി: തൃശൂര്‍ ഡിസിസിക്ക് അധ്യക്ഷനില്ലെന്നും ഞങ്ങള്‍ക്കും വേണ്ടേ ഒരു പ്രസിഡന്റ് എന്ന ചോദ്യവുമായി അനില്‍ അക്കരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മാസങ്ങള്‍ കഴിഞ്ഞു, ഒരു ചുമതലക്കാരനെങ്കിലും വേണ്ടേ ആ ഉത്തരവാദിത്വം കെ.പി.സി.സി പ്രസിഡന്റ് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടുന്നു. രമ്യ ഹരിദാസിന് കാര്‍ വാങ്ങിക്കൊടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പിരിവ് തുടങ്ങിയപ്പോള്‍ അതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ചില കോണുകളില്‍ നിന്ന് വലിയ വിമര്‍ശമുണ്ടായി.
എന്നാല്‍ യൂത്ത് കോണ്‍ഗ്രസിന് പിന്തുണച്ച്‌ അനില്‍ അക്കര പോസ്റ്റിടുകയും. ഒടുവില്‍ വിവാദം കനത്തപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എതിര്‍പ്പ് രേഖപ്പെടുത്തിയതോടെ യൂത്ത് കോണ്‍ഗ്രസ് കാര്‍ വാങ്ങല്‍ പരിപാടിയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. ഇതിനി പിന്നാലെയാണ് തൃശൂര്‍ ഡിസിസിക്ക് പ്രസിഡന്റ് വേണമെന്ന് ആവശ്യവമായി മുല്ലപ്പള്ളിയുടെ ഉത്തരവാദിത്വം കൂടി ഓര്‍മ്മപ്പെടുത്തി അദ്ദേഹം പോസ്റ്റിട്ടിരിക്കുന്നത്. ഡിസിസി പ്രസിഡന്റായ ടി.എന്‍ പ്രതാപന്‍ എം.പിയായതോടെ പകരം ഡിസിസി അധ്യക്ഷനെ നിയമിച്ചിട്ടില്ല.

അധ്യക്ഷ സ്ഥാനത്തിനായി ഐ ഗ്രൂപ്പും എ ഗ്രൂപ്പും ചരടുവലികള്‍ തുടരുന്നതിനിടയിലാണ് വിഷയം വീണ്ടും എംഎല്‍എ തന്നെ ചര്‍ച്ചയാക്കുന്നത്. വി.കെ ശ്രീകണ്ഠന്‍ എംപിയായതോടെ പാലക്കാട് ഡിസിസിക്കും പുതിയ അധ്യക്ഷനെ കണ്ടെത്താനായിട്ടില്ല.

അനില്‍ അക്കരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ

തൃശ്ശൂര്‍ ഡിസിസിക്ക് പ്രസിഡന്റില്ല ,
ഞങ്ങള്‍ക്കും വേണ്ടേ ഒരു പ്രസിഡന്റ് .
മാസങ്ങള്‍ കഴിഞ്ഞു.
ഒരു ചുമതലക്കാരെനെങ്കിലും വേണ്ടേ ?
ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത്
കെപിസിസി പ്രസിഡന്റാണ് ..

Related News