Loading ...

Home National

കര്‍ണാടക; സഭയില്‍ ഹാജരാകാന്‍ ഒരു മാസത്തെ സമയം ചോദിച്ച്‌ വിമത എംഎല്‍എമാര്‍

കര്‍ണാടക : കര്‍ണാടകയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥ വീണ്ടും തുടരുന്നതിനായി വിമത എംഎല്‍എമാര്‍. അയോഗ്യതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹാജരാകാന്‍ ഒരു മാസത്തെ സമയം വേണമെന്നാവശ്യപ്പെട്ട് കൊണ്ട് എംഎല്‍എമാര്‍ സ്പീക്കറെ കണ്ട് കത്ത് നല്‍കി. ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ തന്ത്രവുമായി വിമത എംഎല്‍ എമാര്‍ ഇറങ്ങുന്നത്. ചൊവ്വാഴ്ച്ച പതിനൊന്ന് മണിക്ക് സഭയില്‍ ഹാജരാകാന്‍ ആണ് സ്പീക്കര്‍ വിമത എംഎല്‍എമാര്‍ക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ എംഎല്‍എമാര്‍ ഇപ്പോഴും മുംബൈയില്‍ തന്നെ തുടരുകയാണ്. തങ്ങളുടെ വിമത എംഎല്‍ എമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് കോണ്‍ഗ്രസ്സും ജെഡിഎസ്സും നേരത്തെ തന്നെ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് എംഎല്‍എമാരോട് സഭയില്‍ ഹാജരാകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച്ച വൈകിട്ട് ആറ് മണിയായി മുന്‍പായി വിശ്വാസവോട്ടെടുപ്പ് നടത്താനാണ് തീരുമാനം.

Related News