Loading ...

Home National

അമ്ബിളിമാമ്മന്‍റെ രഹസ്യം തേടി ച​ന്ദ്ര​യാ​ന്‍-​2 കുതിച്ചു; ബഹിരാകാശ ഗവേഷണ രത്ത് ചരിത്രം കുറിച്ച്‌ ഇ​ന്ത്യ​ന്‍ ശാ​സ്ത്ര​ജ്ഞ​ര്‍; ചന്ദ്രനിലെ ലാ​ന്‍​ഡിം​ഗി​നാ​യി ദ​ക്ഷി​ണ​ധ്രു​വം ശാസ്ത്രഞ്ജര്‍ തെ​ര​ഞ്ഞെ​ടു​ക്കാ​നുള്ള കാരണം ഇതാണ്..

കോ​ട്ട​യം: ച​ന്ദ്ര​യാ​ന്‍ 2 വി​ക്ഷേ​പ​ണ​ത്തി​ലൂ​ടെ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ രം​ഗ​ത്ത് പു​ത്ത​ന്‍ ച​രി​ത്രം കു​റി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ന്‍ ശാ​സ്ത്ര​ജ്ഞ​ര്‍. 3,84,400 കി​ലോ​മീ​റ്റ​ര്‍ ദൂ​രം സ​ഞ്ച​രി​ച്ച്‌ ചാ​ന്ദ്ര​യാ​ന്‍ 2 സെ​പ്റ്റം​ബ​ര്‍ ആ​റി​ന് ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ല്‍ ലാ​ന്‍​ഡ് ചെ​യ്യു​ക എ​ന്ന ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ അ​ത് ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന (ഇ​സ്രോ)​യു​ടെ അ​പൂ​ര്‍​വ വി​ജ​യ​ത്തി​ന്‍റെ ച​രി​ത്ര​മാ​യി മാ​റും. ഭൂ​മി​യു​ടെ ഉ​പ​ഗ്ര​ഹ​മാ​യ ച​ന്ദ്ര​ന്‍റെ ഭൂ​പ്ര​കൃ​തി, ധാ​തു​ഘ​ട​ന, മൂ​ല​ക സ​മൃ​ദ്ധി, ബാ​ഹ്യാ​ന്ത​രീ​ക്ഷം തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ചു​ള്ള ശാ​സ്ത്രീ​യ നി​രീ​ക്ഷ​ണ​വും പ​ഠ​ന​ങ്ങ​ളു​മാ​ണ് മ​റ്റു ദൗ​ത്യ​ങ്ങ​ള്‍. ച​ന്ദ്ര​നെ വ​ലം​വ​യ്ക്കു​ന്ന ഓ​ര്‍​ബി​റ്റ​ര്‍, ച​ന്ദ്രോ​പ​രി​ത​ല​ത്തി​ല്‍ സ​ഞ്ച​രി​ച്ച്‌ പ​ര്യ​വേ​ക്ഷ​ണം ന​ട​ത്തു​ന്ന റോ​ബ​ട്ടി​ക് റോ​വ​ര്‍, ഇ​തി​നെ സു​ര​ക്ഷി​ത​മാ​യി ച​ന്ദ്ര​നി​ലി​റ​ക്കാ​നു​ള്ള ലാ​ന്‍​ഡ​ര്‍ എ​ന്നീ മൂ​ന്നു മൊ​ഡ്യൂ​ളു​ക​ളു​ള്ള​താ​ണ് ച​ന്ദ്ര​യാ​ന്‍ 2 ഉ​പ​ഗ്ര​ഹ സം​വി​ധാ​നം. ച​ന്ദ്ര​യാ​ന്‍ 2 ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​കു​ന്പോ​ള്‍ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ രം​ഗ​ത്തു മു​ന്‍​പ​ന്തി​യി​ലാ​യി​രു​ന്ന അ​മേ​രി​ക്ക​യു​ടെ​യും റ​ഷ്യ​യു​ടെ​യും നി​ര​യി​ലെ​ത്തു​ക​യാ​ണ് ഇ​ന്ത്യ. ഇ​ന്ത്യ​യു​ടെ ആ​ദ്യ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ന്‍ 1 ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ല്‍ ഇ​ടി​ച്ചി​റ​ങ്ങു​ക​യാ​ണു ചെ​യ്ത​ത്. എ​ന്നാ​ല്‍, പ​ത്തു​വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം ച​ന്ദ്ര​യാ​ന്‍ 2 ലെ​ത്തു​ന്പോ​ള്‍ ഇ​ന്ത്യ സാ​ങ്കേ​തി​ക​മാ​യി വ​ള​രെ​യേ​റെ വ​ള​ര്‍​ന്നു.

ഇ​ത്ത​വ​ണ സു​ര​ക്ഷി​ത ലാ​ന്‍​ഡിം​ഗാ​ണ് ഇ​സ്രോ​യു​ടെ പ​ദ്ധ​തി. മു​ന്പ് അ​മേ​രി​ക്ക​യും ചൈ​ന​യും റ​ഷ്യ​യും മാ​ത്ര​മാ​ണ് ഈ ​രീ​തി അ​വ​ലം​ബി​ച്ചു വി​ജ​യി​ച്ചി​ട്ടു​ള്ള​ത്. ധാ​രാ​ളം ഗ​ര്‍​ത്ത​ങ്ങ​ളും പ​ര്‍​വ​ത​ങ്ങ​ളും സ​മ​ത​ല​ങ്ങ​ളും നി​റ​ഞ്ഞ ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ലാ​ണ് ച​ന്ദ്ര​യാ​ന്‍ 2 ഇ​റ​ങ്ങു​ക. ഇ​തു​വ​രെ ഒ​രു ബ​ഹി​രാ​കാ​ശ പേ​ട​ക​വും ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ലി​റ​ങ്ങി​യി​ട്ടി​ല്ല.

ലാ​ന്‍​ഡ​ര്‍ വി​ക്രം ച​ന്ദ്ര​യാ​ന്‍ ര​ണ്ടാം ദൗ​ത്യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​ര്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത് വ​ള​രെ സ​ങ്കീ​ര്‍​ണ​മാ​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളാ​ണ്. ഉ​പ​ഗ്ര​ഹ​ത്തി​ന് ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​തി​നു മു​ന്പാ​യി മൂ​ന്ന​ര ല​ക്ഷം കി​ലോ​മീ​റ്റ​റാ​ണ് സ​ഞ്ച​രി​ക്കാ​നു​ള്ള​ത്. ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ലെ മാ​ന്‍​സി​ന​സ്-​സി, സെം​പി​ല​സ്-​എ​ന്‍ ഗ​ര്‍​ത്ത​ങ്ങ​ള്‍​ക്കി​ട​യി​ലെ സ​മ​ത​ല​ത്തി​ലാ​കും വി​ക്രം എ​ന്നു പേ​രി​ട്ട ലാ​ന്‍​ഡ​ര്‍ ഇ​റ​ങ്ങു​ക. ചെ​റു​തും വ​ലു​തു​മാ​യ ഗ​ര്‍​ത്ത​ങ്ങ​ളാ​ല്‍ ചു​റ്റ​പ്പെ​ട്ട ഉ​യ​ര്‍​ന്ന സ​മ​ത​ല​ത്തി​ലെ സു​ര​ക്ഷി​ത​കേ​ന്ദ്രം ച​ന്ദ്ര​യാ​ന്‍ 2 അ​ന്നേ​ര​ത്തെ വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ​ഠി​ച്ച ശേ​ഷം ത​ത്സ​മ​യ​മാ​യി​രി​ക്കും തീ​രു​മാ​നി​ക്കു​ക.

ലാ​ന്‍​ഡ​റി​നു സു​ര​ക്ഷി​ത​മാ​യി സോ​ഫ്റ്റ് ലാ​ന്‍​ഡ് ചെ​യ്യാ​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​ത് ഓ​ര്‍​ബി​റ്റ​റാ​യി​രി​ക്കും. ഇ​തി​നു​ള്ള ആ​ധു​നി​ക കാ​മ​റ​യും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ഓ​ര്‍​ബി​റ്റ​റി​ലു​ണ്ട്. 74 ഡി​ഗ്രി ലാ​റ്റി​റ്റ്യൂ​ഡി​ലു​ള്ള സ്ഥ​ല​മാ​യി​രി​ക്കും ഓ​ര്‍​ബി​റ്റ​ര്‍ തീ​രു​മാ​നി​ക്കു​ക. അ​ത് പ​ര​മാ​വ​ധി സു​ര​ക്ഷി​ത​മാ​യി​രി​ക്കു​ക​യും വേ​ണം.

സൂ​ര്യ​പ്ര​കാ​ശ​ത്തി​ല്‍ നി​ന്നു​ള്ള ഊ​ര്‍​ജ​മാ​ണ് ലാ​ന്‍​ഡ​റും റോ​വ​റും ഉ​പ​യോ​ഗി​ക്കു​ക. വ​ള​രെ തെ​ളി​ഞ്ഞ സൗ​രോ​ര്‍​ജ വെ​ളി​ച്ചം ല​ഭി​ക്കു​ന്ന സ്ഥ​ല​മാ​യ​തി​നാ​ലാ​ണ് ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വം ലാ​ന്‍​ഡിം​ഗി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ജ​ല​ത്തി​ന്‍റെ​യും ധാ​തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യം കൂ​ടു​ത​ലു​ള്ള സ്ഥ​ല​വും ദ​ക്ഷി​ണ​ധ്രു​വ​മാ​ണ്. ഈ ​കാ​ര​ണ​വും ലാ​ന്‍​ഡിം​ഗി​നാ​യി ദ​ക്ഷി​ണ​ധ്രു​വം തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ പ്രേ​ര​ക​മാ​യി.

ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ല്‍ നി​ന്നു നൂ​റു കി​ലോ​മീ​റ്റ​ര്‍ മു​ക​ളി​ല്‍​നി​ന്നാ​ണ് ലാ​ന്‍​ഡ​ര്‍ വേ​ര്‍​പെ​ടു​ക. ച​ന്ദ്ര​ന്‍റെ പ്ര​ത​ല​ത്തി​ല്‍ നാ​ല് കാ​ലു​ക​ളി​ല്‍ ഇ​ത് ലാ​ന്‍​ഡ് ചെ​യ്യും. 100 കി​ലോ​മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ ഭ്ര​മ​ണം ചെ​യ്യു​ന്ന ഓ​ര്‍​ബി​റ്റ​റി​ല്‍ നി​ന്ന് 15 മി​നി​റ്റു കൊ​ണ്ടാ​ണ് ലാ​ന്‍​ഡ​ര്‍ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലേ​ക്കെ​ത്തു​ക. നാ​ലു കി​ലോ​മീ​റ്റ​ര്‍ ആ​ഴ​വും എ​ട്ടു​മു​ത​ല്‍ 30 വ​രെ കി​ലോ​മീ​റ്റ​ര്‍ വ്യാ​സ​വു​മു​ള്ള ഗ​ര്‍​ത്ത​ങ്ങ​ളാ​ണ് മ​ന്‍​സി​ന​സ്-​സി​യും സെം​പി​ല​സ്-​എ​ന്‍​നും.

വി​ഖ്യാ​ത​രാ​യ ര​ണ്ടു ശാ​സ്ത്ര​ജ്ഞ​രു​ടെ പേ​രി​ല്‍ നി​ന്നാ​ണ് ര​ണ്ടു ഗ​ര്‍​ത്ത​ങ്ങ​ള്‍​ക്കും പേ​രി​ട്ടി​രി​ക്കു​ന്ന​ത്. കാ​ര്‍​ലോ മ​ന്‍​സി​നി (1599-1677) ഇ​റ്റാ​ലി​യ​ന്‍ ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​നാ​ണെ​ങ്കി​ല്‍ സ്കോ​ട്ടി​ഷ് ഗ​ണി​ത​ശാ​സ്ത്ര​ജ്ഞ​നാ​ണ് ഹ​ഗ് സെം​പി​ള്‍ (1596-1654). ഈ ​ര​ണ്ടു ഗ​ര്‍​ത്ത​ങ്ങ​ള്‍​ക്കു പു​റ​മെ ചെ​റി​യ നി​ര​വ​ധി ഗ​ര്‍​ത്ത​ങ്ങ​ള്‍ നി​റ​ഞ്ഞ​താ​ണ ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വം. ഗ​ര്‍​ത്ത​ങ്ങ​ള്‍ മാ​ത്ര​മ​ല്ല അ​ഗ്നി​പ​ര്‍​വ​ത സ്ഫോ​ട​ന​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് രൂ​പ​പ്പെ​ട്ട നി​ര​വ​ധി പാ​റ​ക്കെ​ട്ടു​ക​ളു​ടെ​യും (ലാ​വ ഒ​ഴു​കി ത​ണു​ത്തു​റ​ഞ്ഞ്) മേ​ഖ​ല​യാ​ണി​ത്.

അ​തു​കൊ​ണ്ടു ത​ന്നെ അ​പ​ക​ട​ര​ഹി​ത​മാ​യ ലാ​ന്‍​ഡിം​ഗ് കേ​ന്ദ്രം ക​ണ്ടെ​ത്തു​ക വ​ള​രെ ശ്ര​മ​ക​ര​മാ​ണ്. റോ​വ​ര്‍ പ്ര​ഗ്യാ​ന്‍ ച​ന്ദ്ര​നി​ല്‍ എ​ത്തി​യ​ശേ​ഷം ലാ​ന്‍​ഡ​റി​ല്‍​നി​ന്നു റോ​വ​ര്‍ ഉ​പ​രി​ത​ല​ത്തി​ലേ​ക്കി​റ​ങ്ങി പ​ര്യ​വേ​ക്ഷ​ണം ന​ട​ത്തും. പ്ര​ഗ്യാ​ന്‍ എ​ന്നാ​ണ് റോ​വ​റി​നു ന​ല്‍​കി​യി​രി​ക്കു​ന്ന പേ​ര്. റോ​വ​റി​ന്‍റെ ഭാ​രം ഏ​ക​ദേ​ശം 27 കി​ലോ​ഗ്രാ​മാ​ണ്.

സൗ​രോ​ര്‍​ജ​ത്തി​ലാ​ണ് റോ​വ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് . റോ​വ​റി​ന് ആ​റ് ച​ക്ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​രി​ക്കും. അ​ത് സൂ​ര്യ​പ്ര​കാ​ശ​ത്തി​ല്‍​നി​ന്ന് ഊ​ര്‍​ജം സ്വീ​ക​രി​ച്ചാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ക. ഒ​രു വ​ര്‍​ഷം ത​ക​രാ​റു​ക​ളി​ല്ലാ​ത്ത വി​ധം പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യു​ന്ന വി​ധ​മാ​ണ് റോ​വ​ര്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

റോ​വ​ര്‍ മ​ണി​ക്കൂ​റി​ല്‍ പ​ര​മാ​വ​ധി 360 മൈ​ല്‍ വേ​ഗ​ത്തി​ല്‍ 150 കി​ലോ​മീ​റ്റ​ര്‍ വ​രെ സ​ഞ്ച​രി​ക്കും. റോ​വ​ര്‍ ലാ​ന്‍​ഡ​റി​ല്‍​നി​ന്ന് പു​റ​ത്തു​വ​രാ​ന്‍ ലാ​ന്‍​ഡ് ചെ​യ്ത​തി​ന് ശേ​ഷം നാ​ലു മ​ണി​ക്കൂ​റെ​ങ്കി​ലും എ​ടു​ക്കും. ടെ​റൈ​ന്‍ മാ​പ്പിം​ഗ് കാ​മ​റ, സോ​ളാ​ര്‍ എ​ക്സ​റേ മോ​ണി​റ്റ​ര്‍, ഓ​ര്‍​ബി​റ്റ​ര്‍ ഹൈ ​റ​സ​ല്യൂ​ഷ​ന്‍ കാ​മ​റ തു​ട​ങ്ങി നി​ര​വ​ധി ഉ​പ​ക​ര​ണ​ങ്ങ​ളും ചാ​ന്ദ്ര​യാ​ന്‍ ര​ണ്ടി​ലു​ണ്ട്. ഇ​വ​യെ​ല്ലാം ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച​താ​ണ്. സ​ന്ദീ​പ് സ​ലിം

Related News