Loading ...

Home National

ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2 വിക്ഷേപണം ഇന്ന് ഉച്ചയ്ക്ക് 2.43-ന്

ശ്രീഹരിക്കോട്ട : ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2 വിക്ഷേപണം ഇന്ന് ഉച്ചയ്ക്ക് 2.43-ന്.സാങ്കേതികപ്പിഴവുകളെല്ലാം പരിഹരിച്ചാണ് വിക്ഷേപണമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. ശിവന്‍ അറിയിച്ചു. സാങ്കേതികതടസ്സങ്ങളെത്തുടര്‍ന്ന് അപ്രതീക്ഷിതമായി വിക്ഷേപണം മാറ്റിവച്ചിരുന്നു. വിക്ഷേപണം ഏഴുദിവസം വൈകിയെങ്കിലും സെപ്റ്റംബര്‍ ആറിനുതന്നെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള സമയക്രമീകരണം നടത്തിയിട്ടുണ്ട്.കൗണ്ട്ഡൗണിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ജോലി ആരംഭിച്ചു.

Related News