Loading ...

Home National

ഖാദര്‍ കമീഷന്‍ റിപ്പോര്‍ട്ട്: ചട്ടത്തില്‍ വരുത്തിയ ഭേദഗതി സ്റ്റേ ചെയ്യണമെന്ന എന്‍എസ്‌എസിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു

കൊച്ചി> ഖാദര്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേരള വിദ്യാഭ്യാസ ചട്ടത്തില്‍ (കെ.ഇ.ആര്‍) വരുത്തിയ ഭേദഗതി സ്റ്റേ ചെയ്യണമെന്ന എന്‍എസ്‌എസിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. വിഷയത്തില്‍ ഇടക്കാല ഉത്തരവൊന്നും നല്‍കാനാവില്ലെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. കേസ് ജൂലൈ 29 ന് വീണ്ടും പരിഗണിക്കും.

നിയമ ഭേദഗതി റദ്ദാക്കണമെന്നാണ് എന്‍ എസ് എസിന്റെ പ്രധാന ആവശ്യം.പൊതു വിദ്യാഭ്യാസ മേഖലയിലെ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്നിവയുടെ ഏകീകരണത്തിനായി കാണ്ടുവരുന്ന കെ.ഇ.ആര്‍ ഭേദഗതി ഭരണഘടന അവകാശങ്ങളുടെ ലംഘനവും 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധവുമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

Related News