Loading ...

Home Kerala

കെഎസ്‌ആര്‍ടിസി ബസുകളില്‍ പരസ്യം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി : കെഎസ്‌ആര്‍ടിസി ബസ്സുകളുടേതടക്കം പരസ്യം സ്ഥാപിക്കുന്നതില്‍ ഹൈക്കോടതി വിലക്ക്. ഇനി മുതല്‍ വാഹനങ്ങളില്‍ പരസ്യങ്ങളും എഴുത്തുകളും പതിപ്പിക്കുന്നതിനെതിരെ ആയിരുന്നു ഹൈക്കോടതി ഉത്തരവ്. പരസ്യങ്ങള്‍ വാഹനങ്ങളില്‍ പതിപ്പിക്കുന്നത് പൊതുജനങ്ങള്‍ക്ക് ആപത്ത് ഉണ്ടാക്കുന്നതാണെന്നും ജനങ്ങളുടെ ആരോഗ്യം കണക്കിലെടുക്കാതെ പരസ്യവരുമാനം ഉണ്ടാക്കരുതെന്നും കോടതി പറഞ്ഞു. ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ ഇപ്പോള്‍ ദേശീയ പാതയോരത്ത് നിയന്ത്രണമുണ്ട്. എന്നാല്‍ പലയിടത്തും ഇത് പ്രാവര്‍ത്തികമാവുന്നില്ല എന്നും ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. കെഎസ്‌ആര്‍ടിസി വാഹനങ്ങളും കെയുആര്‍ടിസി ബസുകള്‍ ദേശീയ പാതയോരങ്ങളില്‍ ഓടുന്നതിനാല്‍ പരസ്യങ്ങളില്‍ പതിപ്പിക്കാന്‍ അനുവദിക്കാനാകില്ല എന്നും കോടതി വ്യക്തമാക്കി.

Related News