Loading ...

Home National

കര്‍ണാടക പ്രതിസന്ധി: തീരുമാനമറിയിച്ച്‌ സ്പീക്കര്‍

ന്യൂ ഡല്‍ഹി: കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിയില്‍ നാളെ തീരുമാനം എടുക്കുമെന്ന് നിയമസഭാ സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ സുപ്രീം കോടതിയെ അറിയിച്ചു. വിമത എംഎല്‍ഡഎമാരുടെ രാജിയിലും അയോഗ്യതയിലും നാളെ തീരുമാനം എടുക്കുമെന്ന് അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. അതേസമയം കര്‍ണാടക വിഷയത്തില്‍ സ്പീക്കര്‍ക്ക് തീരുമാനം എടുക്കാമെന്നും എന്നാല്‍ സ്പീക്കര്‍ എന്ത് തീരുമാനം എടുക്കണമെന്നത് സുപ്രീം കോടതിക്ക് നിര്‍ദ്ദേശിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിലെ 15 വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കവെയായിരുന്നു കോടതി തീരുമാനം അറിയിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് വിമത എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായത്. രാജിവെച്ച എം എല്‍ എമാരില്‍ രണ്ടുപേര്‍ക്കെതിരെ അയോഗ്യതാ നടപടികള്‍ നടക്കുന്നതായി റോത്തഗി കോടതിയെ അറിയിച്ചു. വിമത എം.എല്‍.എമാര്‍ ഇല്ലെങ്കില്‍ ഈ സര്‍ക്കാര്‍ ഇല്ല, രാജിവെക്കുക എന്നത് എം.എല്‍.എയുടെ അവകാശമാണെന്നും റോത്തഗി വാദിച്ചു.

Related News