Loading ...

Home National

കര്‍ണാടക നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ കര്‍ണാടക നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വിമതരുടെ രാജി അംഗീകരിക്കാതെ സഭാ നടപടികള്‍ നടത്താന്‍ അനുവദിക്കേണ്ടെന്ന നിലപാടിലാണ് ബിജെപി.  അതേസമയം, വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള നീക്കവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് മുംബൈയ്ക്ക് തിരിക്കും. ഗുലാംനബി ആസാദും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും എച്ച്‌ഡി ദേവഗൗഡയുമാണ് മുംബൈക്ക് പോകുന്നത്. അതേ സമയം സുരക്ഷതേടി വിമത എംഎല്‍എമാര്‍ പൊലീസിനെ സമീപിച്ചു.

Related News