Loading ...

Home Kerala

പ്രശസ്ത ഛായാഗ്രാഹകന്‍ എം. ജെ രാധാകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഏഴു തവണ സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്.സമാന്തര ചിത്രങ്ങള്‍ക്കൊപ്പം സഞ്ചരിച്ച പ്രതിഭയാണ് വിട വാങ്ങിയത്.സ്റ്റില്‍ ഫോട്ടോഗ്രാഫറായാണ് രാധാകൃഷ്ണന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഷാജി.എന്‍ കരുണ്‍ ഛായാഗ്രാഹകനായ നിരവധി ചിത്രങ്ങളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചു. പിന്നീട് ഷാജി എന്‍. കരുണിന്റെ കീഴില്‍ അസോസിയേറ്റ് ഛായാഗ്രാഹകനായി. അലി അക്ബര്‍ സംവിധാനം ചെയ്ത് 1988 ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്താണ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്ന ആദ്യചിത്രം. വീട്ടിലേക്കുള്ള വഴി, ദേശാടനം, ആകാശത്തിന്റെ നിറം, കാട് പൂക്കുന്ന നേരം, കളിയാട്ടം, അടയാളങ്ങള്‍, ഒറ്റക്കയ്യന്‍, ബയോസ്‌കോപ്പ് എന്നീ ചിത്രങ്ങളിലൂടെയൊക്കെ അദ്ദേഹം തന്റെ പ്രതിഭ നമ്മുക്ക് കാണിച്ചു തന്നിട്ടുണ്ട്. 75 ല്‍ അധികം ചിത്രങ്ങള്‍ക്ക് കാമറ ചലിപ്പിച്ചിട്ടുള്ള അദ്ദേഹം നിരവധി ഡോകുമെന്ററികള്‍ക്കും ദൃശ്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Related News