Loading ...

Home National

പ്രധാനമന്ത്രി സെപ്തംബറില്‍ യു.എസിലേക്ക്

യു.എന്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്തംബറില്‍ യു.എസ് സന്ദര്‍ശിക്കും. ഹ്യൂസ്്റ്റൂണ്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ അമേരിക്കക്കാരെ അഭിസംബോധന ചെയ്യുമെന്നും കമ്മ്യൂണിറ്റി നേതാക്കള്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക പൊതു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഈ വര്‍ഷം അവാസാനവും പ്രധാനമന്ത്രി യു.എസിലേക്ക് പോകും. യു.എസില്‍ എത്തുന്ന പ്രധാനമന്ത്രി ചിക്കാഗോയിലും ഹ്യുസ്്റ്റൂണിലും പ്രവാസികളെ അഭിസംബോധന ചെയ്യും.പ്രധാനമന്ത്രിയുടെ യാത്രകളെ കുറിച്ച്‌ ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതു വരെ ലഭിച്ചിട്ടില്ല. സെപ്തംബര്‍ 23 ന് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച്‌ യു.എന്‍.പ്രത്യേക യോഗത്തില്‍ സംസാരിക്കാന്‍ പ്രധാനമന്ത്രി ഹുസ്റ്റൂണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകും. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ തീയതി ഇതു വരെ അന്തിമമായിട്ടില്ല. എന്നാല്‍ സെപ്തംബര്‍ 22 ന് ഹ്യുസ്റ്റൂണില്‍ മോദിയുടെ പ്രഭാഷണത്തിനുളള ഒരുക്കങ്ങള്‍ നടത്താന്‍ യു.എന്‍. കമ്മ്യൂണിറ്റി നേതാക്കളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related News