Loading ...

Home National

തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ അമേഠി സന്ദര്‍ശനം ഇന്ന്

ഡല്‍ഹി : ലോക്സഭ തെരെഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം രാഹുല്‍ ഗാന്ധി ഇന്ന് അമേഠി സന്ദര്‍ശിക്കും. അമേഠിയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ ബൂത്ത് പ്രസിഡന്റുമാ‌രുമായും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരുമായും നാളെ രാഹുല്‍ ചര്‍ച്ച നടത്തും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന മണ്ഡലമാണ് അമേഠി. ഗാന്ധി കുടുംബത്തിന്റെ ശക്തികേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെട്ട മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്ക് കാലിടറി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് അന്‍പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് രാഹുല്‍ പരാജയപ്പെട്ടത്. 2004 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ രാഹുല്‍ അമേഠിയില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. 2014-ലെ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്ക് സ്മൃതി ഇറാനിയെ രാഹുല്‍ പരാജയപ്പെടുത്തിയിരുന്നു.

Related News