Loading ...

Home National

ബിജെപി അംഗത്വ വിതരണ പരിപാടി; മോദി ഇന്ന് വാരണാസിയില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരണാസിയില്‍. ബി.ജെ.പി.യുടെ അംഗത്വ വിതരണ പരിപാടിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇന്ന് വാരണാസിയിലെത്തുന്നത്. വീണ്ടും അധികാരത്തില്‍ എത്തിയ ശേഷം ഇത് രണ്ടാം തവണയാണ് മോദി സ്വന്തം മണ്ഡലത്തിലെത്തുന്നത്. നമുക്കെല്ലാം പ്രചോദനമായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മദിനത്തിലാണ് ബി.ജെ.പി അംഗത്വ പരിപാടിക്ക് തുടക്കമാവുന്നത്. ഈ പരിപാടിയില്‍ കാശിയില്‍ വെച്ച്‌ ഞാന്‍ പങ്കുചേരും. ജീവിതത്തിലെ എല്ലാ തുറയിലുംപെട്ട ബി.ജെ.പി കുടുംബാംഗങ്ങളെ കൂടുതല്‍ ബന്ധിപ്പിക്കുന്നതാകും അംഗത്വ വിതരണ പരിപാടിയെന്നും അത് നമ്മുടെ പാര്‍ട്ടിയെ കൂടുതല്‍ ശക്തപ്പെടുത്തുമെന്നും മോദി ട്വീറ്റ് ചെയ്തു. രാവിലെ പത്ത് മണിക്ക് വാരണാസിയിലെത്തുന്ന മോദി വിമാനത്താവളത്തിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. മാന്‍ മഹല്‍ മ്യൂസിയവും മോദി സന്ദര്‍ശിക്കും. ലോക്സഭ തിരഞ്ഞെടുപ്പില്‍ വാരണാസിയില്‍ മത്സരിച്ച മോദി 4.79 ലക്ഷം വോട്ടിനാണ് വിജയിച്ചത്. ആഗസ്റ്റ് 11 ന് അവസാനിക്കുന്ന അംഗത്വ വിതരണ പരിപാടി അവസാനിക്കുന്നതോടെ പാര്‍ട്ടി 20 ശതമാനം അംഗത്വ വര്‍ധനവാണ് ലക്ഷ്യമിടുന്നതെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കി.

Related News