Loading ...

Home Education

എം.ജി. യു.ജി. ഏകജാലകം സപ്ലിമെന്ററി അലോട്‌മെന്റ്; ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍

മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്ക് സപ്ലിമെന്ററി അലോട്‌മെന്റിനായി നാളെ മുതല്‍ (ജൂലൈ 5) ജൂലൈ ആറു വരെ പുതുതായി ഓപ്ഷന്‍ നല്‍കാം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്‌മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകര്‍ക്കും സപ്ലിമെന്ററി അലോട്‌മെന്റില്‍ പങ്കെടുക്കാം. അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ് മൂലം അലോട്മന്റിനു പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസടയ്ക്കാതെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്ബരും പാസ്‌വേഡും ഉപയോഗിച്ച്‌ cap.mgu.ac.in എന്ന വെബ്‌സൈറ്റില്‍ അക്കൗണ്ട് ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്ബരും പഴയ പാസ്‌വേഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്ത് പുതുതായി ഓപ്ഷനുകള്‍ നല്‍കാം. പുതിയ ആപ്ലിക്കേഷന്‍ നമ്ബര്‍ പിന്നീടുള്ള ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവയ്ക്കണം. ലോഗിന്‍ ചെയ്ത ശേഷം അപേക്ഷകനു താന്‍ നേരത്തേ നല്‍കിയ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താം, പുതുതായി ഓപ്ഷനുകള്‍ നല്‍കാം.
നിലവില്‍ അപേക്ഷ നല്‍കാത്തവര്‍ക്ക് പുതുതായി ഫീസടച്ച്‌ സ്‌പെഷല്‍ അലോട്‌മെന്റില്‍ പങ്കെടുക്കാം. സപ്ലിമെന്ററി അലോട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷനുകള്‍ നല്‍കണം. ഓപ്ഷനുകള്‍ നല്‍കിയ ശേഷം അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷയുടേയോ ഓപ്ഷനുകളുടെയോ പ്രിന്റ് ഔട്ട് സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. വിവിധ കോളേജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സര്‍വ്വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സപ്ലിമെന്ററി അലോട്‌മെന്റ് ലിസ്റ്റ് ജൂലൈ ഒന്‍പതിനു പ്രസിദ്ധീകരിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി cap.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സപ്ലിമെന്ററി അലോട്‌മെന്റ് സ്‌പോട് അലോട്‌മെന്റല്ല.
മുന്‍ അലോട്‌മെന്റുകളിലും മാനേജ്‌മെന്റ്/ കമ്മ്യൂണിറ്റി മെറിറ്റ്/ സ്‌പോര്‍ട്‌സ്/ കള്‍ച്ചറല്‍/ പി ഡി ക്വാട്ടാകളിലെക്ക് സ്ഥിരപ്രവേശം നേടിയവര്‍ സപ്ലിമെന്ററി അലോട്‌മെന്റിലൂടെ വീണ്ടും ഓപ്ഷനുകള്‍ നല്‍കുകയും അലോട്‌മെന്റ് ലഭിക്കുകയും ചെയ്താല്‍ പുതുതായി അലോട്‌മെന്റ് ലഭിക്കുന്ന ഓപ്ഷനിലേക്ക് നിര്‍ബന്ധമായും മാറണം. ഇവരുടെ നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും. സ്ഥിര പ്രവേശനം ലഭിച്ചവര്‍ സ്‌പെഷല്‍ അലോട്‌മെന്റില്‍ പങ്കെടുക്കുമ്ബോള്‍ ഓപ്ഷനുകള്‍ നല്‍കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.

Related News