Loading ...

Home National

ഗാന്ധിജിയുടെ ആശയങ്ങളും മൂല്യങ്ങളും പ്രചരിപ്പിക്കുക എന്ന ലക്ഷ്യം;150 മണിക്കൂര്‍ നീളുന്ന പദയാത്ര നടത്തുമെന്ന് അമിത് ഷാ

ഗാന്ധിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പദയാത്ര നടത്തുമെന്ന്പാര്‍ട്ടി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. ഗാന്ധിയുടെ 15-ാം ജയന്തിയുടെ ഭാഗമായിട്ടാണിത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പാര്‍ട്ടി വരുംദിവസങ്ങളില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ മണ്ഡലമായ ഗാന്ധിനഗറിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെയും പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2022- ല്‍ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനവും ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികവും ആഘോഷിക്കുകയാണ്. ഗുജറാത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ഗാന്ധിയുടെ ആശയങ്ങളും മൂല്യങ്ങളും പ്രചരിപ്പിക്കുക എന്ന ലക്ഷ്യം ഏറ്റെടുക്കണമെന്നും അമിത് ഷാ പറഞ്ഞു. 150 മണിക്കൂര്‍ നീളുന്ന പദയാത്ര രാജ്യത്തെ എല്ലാ ബൂത്തുകളും കേന്ദ്രീകരിച്ചായിരിക്കും നടത്തുക. .ഡിസംബറില്‍ സംഘടന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തുടരും. അടുത്തു നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അമിത് ഷാ തന്നെയാകും പാര്‍ട്ടിയെ നയിക്കുക. സംഘടനാ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ അമിത് ഷായുടെ സഹായിയായി വര്‍ക്കിംഗ് പ്രസിഡന്റിനെ നിയോഗിക്കുന്നത് പരിഗണനയിലുണ്ട്.

Related News