Loading ...

Home National

രാഹുല്‍ ഗാന്ധിക്ക് മാത്രമേ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ നയിക്കാനാകൂ; അശോക് ഗെഹ്‌ലോട്ട്‌

ന്യൂഡല്‍ഹി: നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ ഗാന്ധി തന്നെ വേണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. രാഹുല്‍ ഗാന്ധി വിളിച്ച്‌ ചേര്‍ത്ത കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തിന് തൊട്ടുമുമ്ബായിരുന്നു ട്വിറ്ററിലൂടെയുള്ള പ്രതികരണം. കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് രാഹുലിന്റെ രാജി സംബന്ധിച്ച്‌ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് മുഖ്യമന്ത്രിമാരുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച. പാര്‍ട്ടിയെ രാഹുല്‍ തന്നെ നയിക്കണമെന്ന് ഞങ്ങള്‍ ഉറച്ച്‌ വിശ്വാസിക്കുന്നു. രാജ്യത്തിന്റെയും ജനങ്ങളുടേയും ക്ഷേമത്തിനായുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വിട്ടുവീഴചയില്ലാത്തതും സമാനതകളില്ലാത്തതുമാണ്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍ രാഹുലിനെ വസതിയിലെത്തി കണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പോകുകയാണ്. തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഞങ്ങള്‍ക്കാണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധിയുടെ വസതിയിലാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം നടക്കുന്നത്. അശോക് ഗെഹ്ലോട്ടിനെ കൂടാതെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍, പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസാമി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

Related News