Loading ...

Home National

മുന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ അനുവദിച്ചിരുന്ന ജീവനക്കാരുടെ എണ്ണം 14ല്‍ നിന്ന് 5 ആയി കുറച്ചതില്‍ രോഷം പ്രകടിപ്പിച്ച്‌ ഡോ. മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ അനുവദിച്ചിരുന്ന ജീവനക്കാരുടെ എണ്ണം 14ല്‍ നിന്ന് 5 ആയി കുറച്ചതില്‍ രോഷം പ്രകടിപ്പിച്ച്‌ ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്ത് നല്‍കി. യു​പി​എ ഭ​ര​ണ​ത്തി​ല്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി എ.​ബി. വാ​ജ്പേ​യി​ക്ക് 12 ജീ​വ​ന​ക്കാ​രെ അ​നു​വ​ദി​ച്ചി​രു​ന്ന​താ​യി ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. നിയമം അനുസരിച്ച്‌ മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് ജീവിതകാലം മുഴുവന്‍ സൗജന്യ താമസസൗകര്യവും ചികിത്സയും വൈദ്യുതി, വെള്ളം എന്നിവയും ലഭ്യമാണ്. 14 ജീവനക്കാര്‍, ആഭ്യന്തര വിമാനയാത്രയ്ക്ക് 6 എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റ്, പരിധിയില്ലാതെ ട്രെയിനില്‍ സൗജന്യ യാത്ര, 5 വര്‍ഷത്തേക്ക് ഓഫിസ് ചെലവ്, ഒരു വര്‍ഷത്തേക്ക് എസ്പിജി സുരക്ഷ എന്നിവയുമുണ്ട്. എന്നാല്‍, 5 വര്‍ഷത്തിനു ശേഷം കേന്ദ്ര സര്‍ക്കാരിന് ഇതില്‍ മാറ്റം വരുത്താവുന്നതാണ്.
നി​ല​വി​ലെ ച​ട്ട​പ്ര​കാ​രം അ​ഞ്ചു വ​ര്‍​ഷ​ത്തേ​ക്കാ​ണ് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​മാ​ര്‍​ക്ക് കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ര്‍​ക്കു ല​ഭി​ക്കു​ന്ന തോ​തി​ല്‍ ഓ​ഫീ​സ് സം​വി​ധാ​ന​ങ്ങ​ളും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ക. എ​ന്നാ​ല്‍ അ​ഞ്ചു വ​ര്‍​ഷ​ത്തി​നു ശേ​ഷ​വും ഇ​തു നീ​ട്ടി​ന​ല്‍​കു​ക​യാ​ണ് പ​തി​വ്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ക​ത്ത് ത​ള്ളി​യാ​ണ് ജീ​വ​ന​ക്കാ​രെ പി​ന്‍​വ​ലി​ച്ച്‌ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുതോടെ മന്‍മോഹന് ഇനി 2 പ്യൂണ്‍, 2 പഴ്സനല്‍ അസിസ്റ്റന്റ്, ഒരു എല്‍ഡി ക്ലാര്‍ക്ക് എന്നിവരുടെ സേവനമേ ലഭിക്കൂ.

Related News