Loading ...

Home National

കഠിന പ്രയത്നം ഫലം കണ്ടു, കശ്മീര്‍ സമാധാനം.. ആറ് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ്

ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ അശാന്തിയുടെ നാളുകള്‍ ഒഴിഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. താഴ്‌വരയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാരിന് ആയിട്ടുണ്ട്. നിലവില്‍ ക്രമസമാധാന നില മെച്ചപ്പെട്ടിട്ടുണ്ട്. അടുത്ത ആറ് മാസത്തിനുള്ളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞെന്നും അമിത് ഷാ ലോക്സഭയില്‍ അറിയിച്ചു. കശ്മീരിലെ രാഷ്ട്രപതി ഭരണം നീട്ടണമെന്ന് ആവശ്യപ്പെടുന്ന ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുന്ന സാഹചര്യത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ജൂണിലാണ് കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. കശ്മീരിലെ ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ കഠിന പ്രയത്നം നടത്തിയിരുന്നു. ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമായത് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണെന്നും അമിത് ഷാ വ്യക്തമാക്കി. മുന്‍‌കാല തെരഞ്ഞെടുപ്പുകളിലടക്കം വലിയ ആക്രമണങ്ങളും രക്തച്ചൊരിച്ചിലുമാണ് കാശ്മീരില്‍ ഉണ്ടായത്. ഇപ്പോള്‍ സ്ഥിതി ശാന്തമാണെന്നും അമിത് ഷാ ആവര്‍ത്തിച്ചു.

Related News