Loading ...

Home Business

എന്താണ് ജി 20 ഉച്ചകോടി, ലോക നേതാക്കള്‍ എന്തിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്?

ലോകത്തിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ സമ്ബദ്‌വ്യവസ്ഥകളുള്ള രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളുടെ വാര്‍ഷിക യോഗമാണ് ജി 20. ഈ 20 രാജ്യങ്ങള്‍ ചേരുന്നതായിരിക്കും ലോക ജിഡിപിയുടെ 85 ശതമാനവും ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും. ജി 20 ഉച്ചകോടി സംഘടിപ്പിക്കുന്നതിന് ഒരു പ്രത്യേക കമ്മിറ്റി ഇല്ല. പകരം ഓരോ വര്‍ഷവും ഡിസംബറില്‍ ഈ 20 രാജ്യങ്ങളില്‍ നിന്ന് ഉച്ചകോടി സംഘടിപ്പിക്കേണ്ട രാജ്യവും അവിടെ നിന്നുള്ള ഒരു പ്രസിഡന്റിനെയും തിരഞ്ഞെടുക്കും. അടുത്ത ഉച്ചകോടി സംഘടിപ്പിക്കേണ്ടതും അതുപോലെ തന്നെ വരുന്ന വര്‍ഷത്തേക്കുള്ള ചെറിയ മീറ്റിംഗുകള്‍ നടത്തേണ്ടതും ആ രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്. അംഗങ്ങളല്ലാത്ത രാജ്യങ്ങളെ അതിഥികളായി ക്ഷണിക്കാനും കഴിയും. സ്പെയിന്‍ എല്ലായ്പ്പോഴും ക്ഷണിക്കപ്പെടുന്ന ഒരു അതിഥി രാജ്യമാണ്. കിഴക്കന്‍ ഏഷ്യയിലെ സാമ്ബത്തിക പ്രതിസന്ധി ലോകത്തെ പല രാജ്യങ്ങളെയും ബാധിച്ചതിനെ തുടര്‍ന്ന് 1999ലാണ് ആദ്യത്തെ ജി 20 യോഗം ചേരുന്നത്. ബെര്‍ലിനില്‍ വച്ചാണ് ആദ്യത്തെ ഉച്ചകോടി സംഘടിപ്പിച്ചത്. ആദ്യ കാലത്ത് ജി 20 യില്‍ പങ്കെടുത്തിരുന്നത് ഓരോ രാജ്യത്തെയും ധനമന്ത്രിമാരും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുമായിരുന്നു. 2008 ലെ ആഗോള സാമ്ബത്തിക പ്രതിസന്ധിക്കുശേഷമാണ് ഈ രീതി മാറിയത്. ബാങ്കുകള്‍ തകരുകയും തൊഴിലില്ലായ്മയും രൂക്ഷമാകുകയും ചെയ്തതോടെ വിവിധ രാജ്യങ്ങളിലെ പ്രസിഡന്റുമാര്‍ക്കും പ്രധാനമന്ത്രിമാര്‍ക്കും അടിയന്തരമായി ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടി വന്നു. പിന്നീട് ഈ രീതിയ്ക്ക് മാറ്റം വരുത്താതെ ഇപ്പോഴും തുടരുന്നു. നിലവിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്ബത്തിക പ്രശ്നങ്ങളാണ് ജി 20 ഉച്ചകോടിയില്‍ ലോക നേതാക്കള്‍ ചര്‍ച്ച ചെയ്യുക. വ്യാപാരം, കാലാവസ്ഥാ വ്യതിയാനം, ഇറാനുമായുള്ള ബന്ധത്തിലെ പ്രതിസന്ധി എന്നിവയായിരിക്കും ഈ വര്‍ഷത്തെ പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയങ്ങള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചകള്‍ക്കും പ്രാധാന്യമേറുന്നു. രാജി വച്ച്‌ പുറത്തുപോകുന്ന പ്രധാനമന്ത്രി തെരേസ മേയും ഉച്ചകോടിയില്‍ പങ്കെടുക്കും.

Related News