Loading ...

Home Education

മലയാള സര്‍വകലാശാലയില്‍ എം.ഫില്‍, പിഎച്ച്‌.ഡി. പ്രവേശനം: അപേക്ഷ ജൂലായ് ആറ് വരെ

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ വിവിധ വകുപ്പുകളില്‍ 2019 അദ്ധ്യയന വര്‍ഷം ആരംഭിക്കുന്ന എം.ഫില്‍ കോഴ്സുകളിലേക്കും, പൂര്‍ണ/ഭാഗിക സമയ പിഎച്ച്‌.ഡി. കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തരബിരുദ തലത്തില്‍ 55% മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. ഒ.ബി.സി./പട്ടികജാതി/പട്ടികവര്‍ഗ/ഭിന്നശേഷി വിഭാഗങ്ങളിലുള്ളവര്‍ക്ക് 50% മാര്‍ക്ക് മതിയാകും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ ഓണ്‍ലൈന്‍/തപാല്‍ മുഖാന്തിരമോ സര്‍വകലാശാലയില്‍ 2019 ജൂലൈ ആറ് ശനിയാഴ്ച വൈകീട്ട് 5 മണിക്കകം ലഭിച്ചിരിക്കണം. പ്രവേശന പരീക്ഷ ജൂലൈ 20 ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ. വിശദമായ വിജ്ഞാപനം https://malayalamuniversity.edu.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ബിരുദാനന്തരബിരുദം: എസ്.സി./എസ്.ടി. വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് പൂര്‍ത്തിയായപ്പോള്‍ വിവിധ പഠന വകുപ്പുകളിലായി എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സര്‍വകലാശാല നടത്തിയ പ്രവേശന പരീക്ഷ എഴുതിയിട്ടുള്ള എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ വിദ്യാര്‍ഥികളും പ്രവേശനം നേടുന്നതിന് ജൂലൈ ഒന്നിന് രാവിലെ 10.30ന് ബന്ധപ്പെട്ട അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ തിരൂര്‍ ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.

Related News