Loading ...

Home National

കോണ്‍ഗ്രസ് രാജ്യത്തെ തടവറയാക്കി; പ്രധാനമന്ത്രിക്ക് മറുപടിയുമായി നേതാക്കള്‍

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ലമെന്റിലെ ആദ്യപ്രസംഗത്തില്‍ തന്നെ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി നേതാക്കള്‍. കോണ്‍ഗ്രസ് മറ്റുള്ളവരുടെ നേട്ടങ്ങളെ അംഗീകരിക്കുന്നില്ലെന്നും മോദി പറഞ്ഞിരുന്നു. ഇവിടെ കുറച്ച്‌ പേര്‍ ചിന്തിക്കുന്നത് ദേശീയ പുരോഗതിക്ക് കുറച്ചുപേര്‍ മാത്രമേ സംഭാവന ചെയ്തിട്ടുള്ളുവെന്നാണ്. അവര്‍ അത്തരം ആളുകളുടെ പേരുകള്‍ മാത്രമേ കേള്‍ക്കാന്‍ താല്‍പര്യമുള്ളൂ. മറ്റുള്ളവരെ അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഞങ്ങള്‍ ചിന്തിക്കുന്നത് വ്യത്യസ്തമാണ്. ഓരോ പൗരനും ഇന്ത്യയുടെ പുരോഗതിക്കായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് എന്നാണ് ഞങ്ങള്‍ ചിന്തിക്കുന്നത് എന്നും മോദി പറഞ്ഞിരുന്നു. എന്നാല്‍ മോദിയുടെ കോണ്‍ഗ്രസ് വിമര്‍ശനത്തിന് പിന്നാലെ മറുപടിയുമായി നേതാക്കള്‍ എത്തി.
യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കും അറിയാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. നിങ്ങള്‍ എല്ലാവരും കാണുന്നുണ്ട് എന്താണ് സംഭവിക്കുന്നതെന്ന്. നല്ലത് എന്താണെന്ന് നിങ്ങള്‍ക്കറിയാമെന്നും രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ മോദി ഉന്നയിച്ച വിമര്‍ശനത്തില്‍ അദ്ദേഹത്തിന് തന്നെ കൃത്യതയുണ്ടായിരുന്നില്ലെന്ന് ശശിതരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് എം.പി അധിര്‍ രഞ്ജന്‍ ചൗധരിയും മോദിയുടെ പ്രസംഗത്തിന് മറുപടിയുമായെത്തി. കാര്‍ഷികം, വ്യവസായം, തൊഴിലില്ലായ്മ തുടങ്ങിയ ജനങ്ങളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച്‌ സംസാരിക്കാതെ പ്രധാനമന്ത്രി സ്വന്തം രാജ്യത്തെ ജനങ്ങളെ നിരാശരാക്കി .ഒപ്പം ബീഹാറിലെ നൂറുകണക്കിന് കുട്ടികള്‍ക്ക് എന്‍സഫലൈറ്റിസ് ബാധിച്ചതിനെ കുറിച്ചും മോദി ഒന്നും സംസാരിച്ചില്ലെന്നും അദിര്‍ രഞ്ജന്‍ ചൗദരി വിമര്‍ശിച്ചു. മോദി ഇപ്പോഴും തെരഞ്ഞെടുപ്പ് രീതിയിലെന്ന മട്ടില്‍ സാധാരണക്കാരെ വഞ്ചിക്കുന്ന തന്ത്രങ്ങളാണ് അവലംബിക്കുന്നത്, ചൗധരി പറഞ്ഞു.

Related News