Loading ...

Home National

ശബരിമല യുവതി പ്രവേശന അടക്കമുള്ള സ്വകാര്യബില്ലുകള്‍;ലോക് സഭയില്‍ നറുക്കെടുപ്പ് ഇന്ന്

ന്യൂഡല്‍ഹി:ലോക് സഭയില്‍ ശബരിമല യുവതി പ്രവേശന അടക്കമുള്ള സ്വകാര്യബില്ലുകളില്‍ ചര്‍ച്ച നടത്തേണ്ടവയെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേല്‍ നടന്ന നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് ലോക്സഭയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും. രാജസ്ഥാന്‍ ബിജെപി സംസ്ഥാന അധ്യക്ഷനും രാജ്യസഭ സിറ്റിംഗ് എംപിയുമായ മദന്‍ ലാല്‍ സെയ്നിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച്‌ രാജ്യസഭ ഇന്നത്തേക്ക് പിരിയും. ഡിഎംകെ എംപിമാര്‍ തമിഴ്നാട്ടിലെ വരള്‍ച്ച ചര്‍ച്ച ചെയ്യണമെന്ന് ഇന്നും ലോക്സഭയില്‍ ആവശ്യപ്പെടും.ഇന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചേരുന്നുണ്ട്.

Related News