Loading ...

Home National

കാലവര്‍ഷം ചതിച്ചു! ഇതുവരെ കുറവ് 38%

കാലവര്‍ഷം ഇക്കുറി ചതിക്കുന്ന മട്ടാണ്. ഇതുവരെ ലഭിച്ച മഴയില്‍ ദീര്‍ഘകാല ശരാശരിയുടെ 38% കുറവാണ് കാലാവസ്ഥാ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. മധ്യ ഇന്ത്യയുടെയും ദക്ഷിണേന്ത്യയുടെയും പല ഭാഗങ്ങളും തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കഠിനമായ വരള്‍ച്ചയുടെ പിടിയിലമരുമെന്ന ഭയം ഇതോടെ ശക്തിപ്പെട്ടിട്ടുണ്ട്.
വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്നും മഹാരാഷ്ട്ര, മധ്യ പ്രദേശ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് മഴ ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് അധികൃതര്‍.
രാജ്യത്താകമാനം ഇതുവരെ 70.9 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചിട്ടുള്ളത്. ദീര്‍ഘകാല ശരാശരി 114.2 മില്ലിമീറ്റര്‍ ആണ്. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജലസംഭരണികളില്‍ ജലനിരപ്പ് താണുതന്നെ തുടരുകയാണ്. വടക്കേ ഇന്ത്യയില്‍ വേനല്‍ കൃഷിയും താറുമാറായി. സാധാരണവിളയിറക്കുന്നതിന്റെ പകുതി ഭാഗത്ത് മാത്രമേ ഇക്കുറി വിളയിറക്കാനായിട്ടുള്ളൂ

Related News