Loading ...

Home National

അന്താരാഷ്ട്ര യോഗാദിനാചരണം; 'ലോകരാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ശക്തിയാണ് യോഗ, ആഗോളതലത്തില്‍ യോഗയ്ക്ക് സമാനസ്വഭാവം കൊണ്ടുവരാന്‍ ശ്രമിക്കും' എന്ന് പ്രധാനമന്ത്രി, 'മതത്തിന്റെ ഭാഗമാണ് യോഗ എന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു' എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ന്യൂഡല്‍ഹി: ( 21.06.2019) രാജ്യത്ത് രാജ്യത്ത് അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. ആധുനികയുഗത്തിന്റെ ആവശ്യമായി യോഗ മാറിയെന്നും ലോകരാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ശക്തിയാണ് ഇതെന്നും ആഗോളതലത്തില്‍ യോഗയ്ക്ക് സമാനസ്വഭാവം കൊണ്ടുവരാന്‍ ശ്രമിക്കുമെന്നുമാണ് പ്രധാമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചത്. ലഖ്‌നൗവില്‍ യോഗാദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ യോഗ ദിനാചരണം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് മതത്തിന്റെ ഭാഗമാണ് യോഗയെന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്നാണ്. യോഗയെ ആരും ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്നും സ്‌കൂളുകളില്‍ യോഗ പരിശീലനത്തിന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുമെന്നുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയുടെ ഭാഗമായി നിരവധി പേര്‍ യോഗ ചെയ്തു. രാജ്ഭവനില്‍ ഗവര്‍ണര്‍ പി സദാശിവം യോഗദിനാചരണത്തില്‍ പങ്കെടുത്തു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ പോലീസിന്റെ യോഗാദിനാചരണം നടന്നു.

Related News