Loading ...

Home National

ടി ഡി പിയുടെ നാല് എംപിമാര്‍ ബിജെപിയിലേക്ക്: ചന്ദ്രബാബു നായിഡുവിന് കനത്ത തിരിച്ചടി

ന്യൂഡല്‍ഹി: തെലുങ്കുദേശം പാര്‍ട്ടിയുടെ നാല് രാജ്യസഭ എം പിമാര്‍ ബി ജെ പിയിലേക്ക്. രണ്ട് എം പിമാര്‍ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു.ടി.ഡി.പിക്ക് രാജ്യസഭയില്‍ ആറ് എം.പിമാരാണുള്ളത.് ഇതില്‍ നാലുപേരാണ് ബി.ജെ.പിക്കൊപ്പം പോകുന്നത്. വ്യവസായി കൂടിയായ ടി.ജി വെങ്കിടേശാണ് ഇക്കാര്യം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. വെങ്കിടേശിന് പുറമേ സി.എം രമേശ്, വൈ സത്യനാരായണ ചൗധരി, ഗാരികപടി മോഹന്‍ റാവു എന്നിവര്‍ രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് ഇക്കാര്യം കാണിച്ച്‌ കത്തെഴുതി.
ഇതില്‍ രമേശ് ആദായനികുതി വെട്ടിപ്പുകേസിലും സത്യനാരായണ ചൗധരി ബാങ്ക് തട്ടിപ്പ് കേസിലും സി.ബി.ഐ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. ടിഡിപി എന്‍ഡിഎ സഖ്യത്തിലുണ്ടായിരുന്നപ്പോള്‍ ചൗധരി കേന്ദ്രമന്ത്രിയായിരുന്നു. ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് വെങ്കയ്യ നായിഡുവിനെ കണ്ട് നാല് എം.പിമാരും ഒരു ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യപ്പെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. രമേശും ചൗധരിയുമാണ് ബി.ജെ.പിയില്‍ ചേരാന്‍ ആദ്യം തീരുമാനമെടുത്തതെന്നും കൂറുമാറ്റ നിയമത്തിന്റെ പരിധിയില്‍ പെടാതിരിക്കാന്‍ മറ്റു രണ്ടുപേരേക്കൂടി സമ്മര്‍ദം ചെലുത്തി കൂടെക്കൂട്ടുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. ആറില്‍ നാലു പേര്‍ കൂറുമാറിയാല്‍ നിയമത്തിന്റെ പരിധിയില്‍ വരില്ല.

ആന്ധ്രാ പ്രദേശില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും ടി.ഡി.പിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് മൃഗീയ ഭൂരിപക്ഷത്തിലാണ് അധികാരത്തിലെത്തിയത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ രണ്ട് എം.പിമാരെ മാത്രമാണ് അവര്‍ക്ക് വിജയിപ്പിക്കാനായത്.

Related News