Loading ...

Home National

മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ്‌ വിട്ട പ്രതിപക്ഷ നേതാവ്‌ ബിജെപി മന്ത്രി

മുബൈ > മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഒന്നര മാസം മുന്‍പു വരെ മഹാരാഷ്‌ട്രയില്‍ പ്രതിപക്ഷ നേതാവുമായിരുന്ന രാധാകൃഷ്ണ വിഖെ പാട്ടീല്‍ അടക്കം 13 പേരെ ഉള്‍പ്പെടുത്തി മഹാരാഷ്ട്രയിലെ ബിജെപി--ശിവസേനാ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മകന്‍ സുജയ് വിഖെ പാട്ടീലിന് മല്‍സരിക്കാന്‍ അഹമ്മദ്നഗര്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് പാട്ടീല്‍ ബിജെപി പക്ഷത്തേക്കു നീങ്ങിയത്. മകനുവേണ്ടി രഹസ്യമായി പ്രവര്‍‌ത്തിച്ച രാധാകൃഷ്ണ വിഖെ പാട്ടീല്‍ പിന്നീടാണു കോണ്‍ഗ്രസിലെ പദവികള്‍ ഒഴിഞ്ഞത്. 4 മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, അഴിമതി ആരോപിക്കപ്പ ഒരാളടക്കം 6 മന്ത്രിമാരെ ഒഴിവാക്കിയാണ് പുനഃസംഘടന. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍സിപിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ച കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ മികച്ച വിജയമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ബിജെപി-ശിവസേന കൂട്ട് കെട്ടിനുമുന്നില്‍ ദയനീയമായി പരാജയപ്പെടാനായിരുന്നു യുപിഎ സഖ്യത്തിന്‍റെ വിധി. സംസ്ഥാനത്തെ 48 സീറ്റില്‍ 41 സീറ്റിലും വിജയിച്ചത് എന്‍ഡിഎ സഖ്യമായിരുന്നു.

എന്‍സിപി നാല് സീറ്റുകളില്‍ വിജയിച്ചപ്പോള്‍ കേവലം ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത്. തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതിന് പിന്നാലെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി നിരവധി നേതാക്കാളാണ് ബിജെപിയില്‍ ചേര്‍ന്നത്.

Related News