Loading ...

Home National

ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനം പ്രധാനം, അംഗസംഖ്യയില്‍ ആശങ്കപ്പെടേണ്ട: പ്രധാനമന്ത്രി

പാര്‍ലമെന്റില്‍ പ്രതിപക്ഷം തങ്ങളുടെ അംഗസംഖ്യയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് മുമ്ബായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി. ജനാധിപത്യത്തില്‍ ക്രിയാത്മക പ്രതിപക്ഷത്തിന്റെ സ്ഥാനം പ്രധാനപ്പെട്ടതാണ് പാര്‍ലമെന്റ് നടപടിക്രമങ്ങളില്‍ പ്രതിപക്ഷം ക്രിയാത്മകമായി ഇടപെടുമെന്നാണ് പ്രതീക്ഷ. അതേസമയം തങ്ങളുടെ അംഗസംഖ്യയോര്‍ത്ത് അവര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മോദി പറഞ്ഞു രാജ്യത്തെ സേവിക്കാനുള്ള അവസരം ജനങ്ങള്‍ ഒരിക്കല്‍ കൂടി ഞങ്ങള്‍ക്ക് നല്‍കി. ജനങ്ങള്‍ക്ക് ഗുണകരമാകുന്ന തീരുമാനമങ്ങളെ പിന്തുണയ്ക്കണമെന്ന് എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ഥിക്കുകയാണെന്നും മോദി പറഞ്ഞു


Related News