Loading ...

Home National

ഡോക്ടര്‍മാരുടെ സമരം: എയിംസിലെ ഡോക്ടര്‍മാര്‍ നിലപാടു മാറ്റി, ഉച്ച മുതല്‍ പണിമുടക്കില്‍ പങ്കെടുക്കും

ദില്ലി: ഓള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ ഇന്നു നടക്കുന്ന പണിമുടക്കില്‍ നിന്നും പിന്‍മാറി എന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. ഇക്കാര്യം പത്രക്കുറിപ്പിലൂടെ അവര്‍ അറിയിക്കുകയും ചെയ്തു. കൊല്‍ക്കത്തയില്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവന്ന ക്രൂരമായ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചായിരുന്നു ദില്ലി എയിംസിലെ ഡോക്ടര്‍മാര്‍ തിങ്കളാഴ്ച നടക്കുന്ന പണിമുടക്കില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.ഈ തീരുമാനം പിന്നീട് അവര്‍ മാറ്റി. പണിമുടക്കില്‍ പങ്കെടുക്കുന്നില്ല എന്നറിയിച്ചു. എന്നാല്‍ ഇപ്പോള്‍, വീണ്ടും നിലപാടുമാറ്റവുമായി രംഗത്തെത്തിയിരിക്കുകയാണ് എയിംസിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. പണിമുടക്കില്‍ ഉച്ചയാടുകൂടി പങ്കെടുക്കും എന്നതാണ് പുതിയ തീരുമാനം.12 മണി മുതല്‍ നാളെ രാവിലെ 6 മണി വരെയാവും സമരം. ക്യാഷ്യാറ്റി ഉള്‍പ്പെടെയുളള അത്യാവശ്യ സേവനങ്ങള്‍ നല്‍കും എന്നും അറിയിപ്പില്‍ പറയുന്നു.

Related News