Loading ...

Home National

അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല; പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതിനാല്‍ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി വിഹിതം വെട്ടിക്കുറച്ചത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടുകയും അത് അനുവദിക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രതപകിഷം പ്രതിഷേധം അറിയിച്ചത്. സാമ്ബത്തിക പ്രതിസന്ധി ഉണ്ടായിട്ടും പദ്ധതി വിഹിതം വെട്ടിക്കുറച്ചില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അതേസമയം പഞ്ചായത്തുകളുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലാണെന്ന് കെ.സി ജോസഫും അഭിപ്രായപ്പെട്ടു.

Related News