Loading ...

Home National

കേന്ദ്ര ബജറ്റ്: ധനക്കമ്മി നിയന്ത്രിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കും

ഡല്‍ഹി : ജൂലൈ അഞ്ചിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റ് ധനക്കമ്മി നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയുളളതാകുമെന്ന് സൂചന. 2019- 20 ലെ ധനകമ്മി ജിഡിപിയുടെ 3.4 ശതമാനമായി നിയന്ത്രിച്ച്‌ നിര്‍ത്തുന്നതിനുളള പ്രഖ്യാപനങ്ങളുണ്ടായേക്കും. ഫെബ്രുവരി ഒന്നിന് സര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ 3.4 ശതമാനമായിരുന്നു ധനക്കമ്മി ലക്ഷ്യമിട്ടിരുന്നത്. എന്‍ഡിഎ സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ എത്താന്‍ സഹായിച്ച കിസാന്‍ സമ്മാന്‍ നിധി പോലെയുളള പദ്ധതികള്‍ പിന്‍വലിക്കാതെ തന്നെ ധനകമ്മി ഉയരാതെ നോക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് സാമ്ബത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. നികുതി വരുമാനം വര്‍ധിപ്പിക്കാനുളള പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്ന് സൂചനയുണ്ട് .

Related News