Loading ...

Home Business

വോഡഫോണ്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഓഫര്‍ കമ്ബനി അവതരിപ്പിച്ചു

ഡല്‍ഹി :പുതിയ ഓഫറുമായി വോഡഫോണ്‍. വോഡഫോണ്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായാണ് പുത്തന്‍ ഓഫര്‍ അവതരിപ്പിച്ചത്. 299 രൂപയ്ക്ക് റീചാര്‍ജ് ചെയുമ്ബോള്‍ ദിനംപ്രതി 3 ജിബിയാണ് നല്‍കുന്ന ഓഫറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിങ് കോളിങ്ങും ലഭിക്കും.സൗജന്യമായി 1000 എസ്‌എംഎസും കിട്ടും. ഈ ഓഫറിന് 70 ദിവസത്തെ കാലാവധിയാണ്. മാത്രമല്ല, ആദ്യമായി 249 രൂപയുടെ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് സൗജന്യമായി 4 ജി സിം ഡോര്‍സ്റ്റെപ് ഡെലിവറി ചെയ്യുന്ന സംവിധാനവും കമ്ബനി ഏര്‍പ്പെടുത്തി. നിലവില്‍ ഈ ഓഫര്‍ ഗുജറാത്ത്, മുംബൈ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലവിലുണ്ട്.

Related News