Loading ...

Home youth

ലിപ്സ്റ്റിക് ഇടുമ്പോള്‍ ഓര്‍മിക്കുക

ചെഞ്ചുണ്ടുകള്‍ സ്ത്രീകളുടെ സൗന്ദര്യമിരട്ടിപ്പിക്കും.  ചുവന്ന ചുണ്ടുകള്‍ക്കുള്ള ഒരു പ്രധാന വഴിയാണ് ലിപ്സ്റ്റിക്ക്. ലിപ്സ്റ്റിക് ഇടുന്നത് സൗന്ദര്യം നല്‍കുമെങ്കിലും ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും. കാരണം ഇതില്‍ അടങ്ങിയിട്ടുള്ളത് ദോഷകരമായ പലതരം കെമിക്കലുകളാണ്.
ക്രോമിയം, കാഡ്മിയം, മഗ്‌നീഷ്യം തുടങ്ങിയ വിവിധ ലോഹങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവ കിഡ്‌നിയടക്കമുള്ള പല അവയവങ്ങളേയും കേടു വരുത്തും. മാത്രമല്ല, വയറ്റില്‍ ട്യൂമറുണ്ടാക്കുകയും ചെയ്യും.
ലിപ്‌സ്റ്റിക്കില്‍ ലെഡ് അടങ്ങിയിട്ടുണ്ട്. ഇത് ഒരു ന്യൂറോടോക്‌സിനാണ്. അതായത് നാഡീവ്യവസ്ഥകളെ കേടു വരുത്തുന്ന ഒന്ന്. ഇത് തലച്ചോറിന് തകരാറുണ്ടാക്കും. ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടാക്കും. വന്ധ്യത പോലുള്ള പ്രശ്‌നങ്ങളിലേയ്ക്കു വഴി തിരിച്ചു വിടുകയും ചെയ്യും.
പെട്രോകെമിക്കല്‍സ് ലിപ്സ്റ്റിക്കുണ്ടാക്കാന്‍ ഉപയോഗിക്കുന്ന മറ്റൊരു ഘടകമാണ്. ഇവ ക്രൂഡോയില്‍, നാച്വറല്‍ ഗ്യാസ് എന്നിവ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഇത് എന്‍ഡോക്രൈന്‍ പ്രശ്‌നങ്ങളുണ്ടാക്കും. വളര്‍ച്ച, പ്രത്യുല്‍പാദന പരമായ പ്രശ്‌നങ്ങള്‍, ബുദ്ധി തുടങ്ങിയവയെയെല്ലാം ഇത് ബാധിയ്ക്കും.
ലിപ്‌സ്റ്റിക്കില്‍ ഫോര്‍മാല്‍ഡിഹൈഡ് ഉപയോഗിക്കുന്നുണ്ട്. ഇത് ശ്വാസംമുട്ടലിനും ചുമയ്ക്കും കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും കാരണമാകും.

Related News