Loading ...

Home youth

44 തസ്തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനം

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 44 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക്: www.keralapsc.gov.in അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി അഞ്ച്.

ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)

ഡെപ്യൂട്ടി ഡിസ്ട്രിക്‌ട് എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍-ആരോഗ്യവകുപ്പ്, അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍-ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിങ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ (മെക്കാനിക്കല്‍)-ജലസേചനം, മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ)-ഹോമിയോപ്പതി, ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് I/ടൗണ്‍ പ്ലാനിങ് സര്‍വേയര്‍ ഗ്രേഡ് I-ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിങ് വകുപ്പ്, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ടെക്നീഷ്യന്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റം)-വ്യാവസായിക പരിശീലനം, സബ് എന്‍ജിനിയര്‍ (ഇലക്‌ട്രിക്കല്‍)-കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ്, പമ്ബ് ഓപ്പറേറ്റര്‍ -കേരളത്തില്‍ സര്‍വകലാശാലകള്‍, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (തസ്തികമാറ്റം വഴി)-കേരള സംസ്ഥാന ബിവറേജസ്, ഡ്രൈവര്‍ ഗ്രേഡ് II-കേരള സ്റ്റേറ്റ് ഹാന്‍ഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്.

ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം)


ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി)-വിദ്യാഭ്യാസം, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ബില്‍ കളക്ടര്‍ (കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ജിവനക്കാര്‍ക്കുമാത്രം). ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് കേരള സംസ്ഥാന ബിവറേജസ് (മാനുഫാക്ചറിങ് & മാര്‍ക്കറ്റിങ്) കോര്‍പ്പറേഷന്‍ ലിമിറ്റഡ്.

പ്രായപരിധി: 18-36. ഉദ്യോഗാര്‍ഥികള്‍ 02.01.1985-നും 01.01.2003-നുമിടയില്‍ ജനിച്ചവരാകണം (രണ്ട് തീയതികളും ഉള്‍പ്പെടെ). മറ്റ് പിന്നാക്കവിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും വിധവകള്‍ക്കും നിയമാനുസൃത വയസ്സിളവുണ്ടാകും.






Related News