Loading ...

Home National

UDF leading in 19: വയനാട്ടിൽ രാഹുൽ ഗാന്ധി റെക്കോർഡ് നേട്ടത്തിലേക്ക്

ആദ്യഘട്ടത്തിൽ യുഡിഎഫിന് വ്യക്തമായ മേൽക്കൈ. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് വ്യക്തമായ ലീഡ്.


ഹൈലൈറ്റ്സ്
  • ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ 8 മണിയോടെ ആരംഭിച്ചു.
  • കേരളത്തിൽ 20 മണ്ഡലങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിൽ യുഡിഎഫിന് മുൻതൂക്കം
  • കേരളം ഇത്തവണ ആർക്കൊപ്പമാണെന്ന് ഉടൻ അറിയാം. വാശിയേറിയ പോരാട്ടമാണ് ഇക്കുറി കേരളത്തിൽ നടന്നത്.


11.15: എൽഡിഎഫിൻ്റെ മുന്നേറ്റം വീണ്ടും ഒറ്റ സീറ്റിലേക്ക് ചുരുങ്ങി. കാസർഗോട് യുഡിഎഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ 55 വോട്ടിന് മുന്നേറി. ആലപ്പുഴയിൽ പോരാട്ടം കടുക്കുന്നു.
യുഡിഎഫിൻ്റെ ഷാനിമോൾ ഉസ്മാനെതിരെ എൽഡിഎഫിൻ്റെ ആരിഫിന് നൂറിൽത്താഴെ വോട്ടിൻ്റെ മുൻതൂക്കം.

10.30: 2 സീറ്റിൽ ലീഡ് നേടി എൽഡിഎഫ്. ആലപ്പുഴയിലും കാസർഗോഡും എൽഡിഎഫ് ന് നേരീയ മുൻതൂക്കം.

10.00: രാഹുൽ ഗാന്ധിയുടെ ലീഡ് അരലക്ഷത്തിലേക്ക്. എൽഡിഎഫിന് അനുകൂലമായി ആലപ്പുഴയിൽ ആരിഫിന് നേരിയ ലീഡ്.

ഏകദേശം 9 ശതമാനം വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ കേരളത്തിൽ യുഡിഎഫ് 20 സീറ്റുകളിലും മുന്നേറുന്നു. വയനാട് രാഹുൽഗാന്ധി റെക്കോർഡ് ഭൂരിപക്ഷത്തിലേക്ക്.




Related News