Loading ...

Home Education

പ്ലൂട്ടോയുടെ ‘ഹൃദയ’ചിത്രം കിട്ടി

പ്ലൂട്ടോയുടെ ‘ഹൃദയം’ വ്യക്തമാക്കി ഉപഗ്രഹ ചിത്രങ്ങൾ. നാസയുടെ ന്യൂ ഹൊറൈസൺ എന്ന ബഹിരാകാശ പേടകമാണു പ്ലൂട്ടോയുടെ ഉപരിതലത്തിലെ ഹൃദയത്തിന്റെ ആകൃതിയിലുള്ള പ്രകാശമാനമായ സ്ഥലത്തിന്റെ ചിത്രങ്ങൾ അയച്ചത്. ‘കുഞ്ഞൻ’ ഗ്രഹത്തിന്റെ ഉപരിതലത്തിലെ ഈ സ്ഥലം രണ്ടായിരത്തോളം കിലോമീറ്റർ നീളമുള്ളതാണ്.ഏതാണ്ട് 80 ലക്ഷം കിലോമീറ്റർ അകലെ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ. ഈ മാസം ഏഴിനാണു ചിത്രങ്ങളെടുത്തത്. ഏതാണ്ടു മധ്യഭാഗത്താണു ഹൃദയത്തിന്റെ ആകൃതിയിലുള്ള സ്ഥലം.

ഒൻപതു വർഷമെടുത്ത് 300 കോടി മൈൽ ദൂരം സഞ്ചരിച്ചാണ് ഉപഗ്രഹം പ്ലൂട്ടോയുടെ അടുത്തെത്തിയത്. അടുത്ത തവണ ന്യൂ ഹൊറൈസൺ എടുക്കുന്ന ചിത്രങ്ങൾ ഇപ്പോൾ ലഭ്യമായതിന്റെ 500 മടങ്ങ് വ്യക്തതയുള്ളതായിരിക്കും എന്നാണു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ന്യൂ ഹൊറൈസൺ ജൂലൈ 14നു പ്ലൂട്ടോയുടെ അടുത്തെത്തും.

Related News