Loading ...

Home National

മോദി ഭരണം തുടരും, കേരളത്തില്‍ യുഡിഎഫ് വരും; എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

ന്യൂ ഡല്‍ഹി: 17ആം ലോക്സഭയിലേക്കുള്ള വാശിയേറിയ തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഭരണം തുടരുമെന്ന് എക്സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍. ടൈംസ് നൗ- വിഎംആര്‍ എക്സിറ്റ് പോള്‍ ഫലം പ്രകാരം ബിജെപിക്ക് 306 സീറ്റുകളും, യുപിഎ 132 സീറ്റുകളും മറ്റുള്ളവര്‍ 104 സീറ്റുകളും നേടുമെന്നാണ് പ്രവചനം. റിപ്പബ്ലികിന്റെ ഫലം അനുസരിച്ച്‌ എന്‍ഡിഎ(287), യുപിഎ(128), മറ്റുള്ളവര്‍(127) സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. അതേസമയം ന്യൂസ് എക്സിന്റെ ഫലം അനുസരിച്ച്‌ എന്‍ഡിഎ(298), യുപിഎ (118), മറ്റുള്ളവര്‍ (126) സീറ്റുകളും നേടുമെന്ന് പറയുന്നു. ഇന്ത്യ ടുഡെ - ആക്സിസ് സര്‍വേ പ്രകാരം കേരളത്തില്‍ യുഡിഎഫ് 15 മുതല്‍ 16 വരെ നേടുമെന്നും, എല്‍ഡിഎഫിന് മൂന്നു മുതല്‍ അഞ്ചുവരെ സീറ്റുകളും എന്‍ഡിഎയ്ക്ക് ഒരു സീറ്റുവരെയും ലഭിക്കുമെന്നാണ് പ്രവചനം.

Related News