Loading ...

Home National

വീണ്ടും അധികാരത്തില്‍ വരുമെന്ന് മോദി; ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് മോദി

ന്യൂഡല്‍ഹി: അഞ്ചു വര്‍ഷം ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയാനാണ് എത്തിയതെന്ന് ആദ്യത്തെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീണ്ടും അധികാരത്തില്‍ വരാനുള്ള അവസരമാണ് വന്നിരിക്കുന്നത്. വ്യക്തമായ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ അധികാരത്തിലെത്തും.ന്യൂഡല്‍ഹിയിലെ
ബിജെപി ആസ്ഥാനത്ത് അമിത് ഷാക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

അമിത് ഷായാണ് കൂടുതലും ചോദ്യങ്ങള്‍ നേരിട്ടത്. അമിത് ഷായുടെ വാര്‍ത്താ സമ്മേളനം എന്നാണ് മാധ്യമങ്ങളെ അറിയിച്ചിരുന്നത്. പിന്നീട് മോദി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അറിയിക്കുകയായിരുന്നു. നിരവധി നേട്ടങ്ങള്‍ സര്‍ക്കാര്‍ സ്വന്തമാക്കിയെന്നും അഭിമാനമുണ്ടെന്നും മോദി പറഞ്ഞു.

Related News