Loading ...

Home Education

കാലിക്കറ്റ് സര്‍വ്വകലാശാല: ഐ.എച്ച്‌.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം

ഐ.എച്ച്‌.ആര്‍.ഡി ക്ക് കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാല അഫിലിയേറ്റ് ചെയ്തിട്ടുളള അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2019-20 അദ്ധ്യയനവര്‍ഷത്തില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസ്സും www.ihrd.ac.in -ല്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ രജിസ്‌ട്രേഷന്‍ ഫീസായി പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 350/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാക്കാര്‍ക്ക് 150/- രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാം. കൂടുതല്‍ വിവരങ്ങല്‍ അതാത് കോളേജുകളില്‍ നിന്നും ലഭ്യമാണ്. കോളേജുകള്‍ ഉള്ള സ്ഥലവും ബന്ധപ്പെടേണ്ട നമ്ബറും കോഴിക്കോട് (0495-2765154), ചേലക്കര (0488-4227181), കുഴല്‍മന്ദം (04922-285577), മലമ്ബുഴ (0491-2530010), മലപ്പുറം (0483-2736211), നാദാപുരം (0496-2556300), നാട്ടിക (0487-2395177), തിരുവമ്ബാടി (0495-2294264), വടക്കാഞ്ചേരി (0492-2255061), വട്ടംകുളം (0494-2689655), വാഴക്കാട് (0483-2727070), അഗളി (04924-254699), മുതുവല്ലൂര്‍ (0483-2713218/2714218), മീനങ്ങാടി (0493-6246446), അയലൂര്‍ (04923-241766), താമരശ്ശേരി (0495-2223243), കൊടുങ്ങല്ലൂര്‍ (0480-2812280)

Related News