Loading ...

Home Education

കാലിക്കറ്റിലെ ബിരുദ പ്രവേശനം: രണ്ട് ദിവസം, കാല്‍ ലക്ഷം അപേക്ഷകള്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ ബിരുദ പ്രവേശനത്തിനായി രജിസ്‌ട്രേഷന്‍ തുടങ്ങി രണ്ട് ദിനം കഴിഞ്ഞപ്പോഴേക്കും ലഭിച്ചത് കാല്‍ ലക്ഷത്തിലധികം അപേക്ഷകള്‍. ഇതില്‍ 18,300 അപേക്ഷകള്‍ നടപടി പൂര്‍ത്തീകരിച്ചവയും 13600 എണ്ണം ഭാഗികമായി രജിസ്‌ട്രേഷന്‍ നടപടിയിലുമാണ്. ഇനിയുള്ള ദിനങ്ങളില്‍ കൂടുതല്‍ പേര്‍ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തീകരിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍വകലാശാലാ അധികൃതര്‍. ഈമാസം 25 വരെ അപേക്ഷാ ഫീസ് അടച്ച്‌ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ്: ജനറല്‍: 280 രൂപ, എസ് സി/എസ് ടി 115 രൂപ. വെബ്‌സൈറ്റ്: www.cuonline.ac.in. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്ന മാര്‍ക്ക്, എന്‍ എസ് എസ്, എന്‍ സി സി തുടങ്ങിയ വെയിറ്റേജ്, നോണ്‍ ക്രീമിലെയര്‍, സംവരണ വിവരങ്ങള്‍ എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. ഗവ. കോളജുകളില്‍ ലഭ്യമായ ബി പി എല്‍ സംവരണത്തിന് മുന്നോക്ക സമുദായങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് അര്‍ഹത. അപേക്ഷ അന്തിമ സമര്‍പ്പണം നടത്തിയതിന് ശേഷം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ അവസാന തീയതി വരെയുള്ള എല്ലാ തിരുത്തലുകള്‍ക്കും കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ വിവിധ അഫിലിയേറ്റഡ് കോളജുകളില്‍ പ്രവര്‍ത്തിക്കുന്ന നോഡല്‍ സെന്ററുകളുടെ സേവനം ഉപയോഗിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ അവസാന തീയതിക്ക് ശേഷം മൂന്ന് അലോട്ട്‌മെന്റിന് മുമ്ബായി അപേക്ഷകന് യാതൊരു വിധ തിരുത്തലുകളും അനുവദിക്കുന്നതല്ല.

Related News