Loading ...

Home Education

പത്താം ക്ലാസ് പരീക്ഷയിലെ ഒബ്ജക്ടീവ് ചോദ്യങ്ങള്‍ ഒഴിവാക്കിയേക്കും ; കാണാപ്പാഠം പഠിച്ച്‌ ജയിക്കേണ്ടെന്ന് സിബിഎസ്‌ഇ

ന്യൂഡല്‍ഹി: പത്താം ക്ലാസ് പരീക്ഷയിലെ ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കാന്‍ സിബിഎസ്‌ഇ ഒരുങ്ങുന്നു. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുടെ എണ്ണം കുറച്ച്‌ വിവരണാത്മക ചോദ്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് തീരുമാനം. കാണാപ്പാഠം പഠിക്കുന്നതിന് പകരം കുട്ടികളിലെ സര്‍ഗവാസനകളും ചിന്താശേഷിയും വര്‍ധിപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ബോര്‍ഡ് അംഗങ്ങള്‍ പറയുന്നു. പരീക്ഷയ്ക്ക് മുന്നോടിയായി നടത്തുന്ന അവലോകന പരീശീലന പാഠങ്ങളില്‍ പുതിയ രീതി ഉള്‍പ്പെടുത്തും. ഏതെല്ലാം തരത്തിലുള്ള മാറ്റങ്ങളാണ് വരുത്തുന്നതെന്ന് അന്തിമ തീരുമാനം കൈക്കൊണ്ടാലുടന്‍ മാതൃകാ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ പരിശീലനം നല്‍കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. ഒറ്റവാക്കില്‍ എഴുതാവുന്നതും ഓപ്ഷനുകള്‍ ഉള്ളതുമായ ചോദ്യങ്ങള്‍ ഒഴിവാക്കി പകരം മറ്റ് ചോദ്യങ്ങള്‍ക്ക് സ്‌കോര്‍ കൂട്ടുകയാവും ചെയ്യുക. കുട്ടികളും രക്ഷിതാക്കളും പുതിയ മാറ്റത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ചെറിയ മാറ്റങ്ങള്‍ മാത്രമേയുണ്ടാവൂയെന്നും ബോര്‍ഡ് വ്യക്തമാക്കി.

Related News