Loading ...

Home National

റാവു - സ്റ്റാലിന്‍ കൂടിക്കാഴ്ച

ടി ആര്‍ എസ് നേതാവ് ചന്ദ്രശേഖര റാവുവും ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിനും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നു. സ്റ്റാലിന്റെ വസതിയില്‍ വെച്ചാണ് കൂടിക്കാഴ്ച. തെരഞ്ഞെടുപ്പ് ഫലം വരാന്‍ പത്ത് ദിവസം മാത്രം ശേഷിക്കെ ദക്ഷിണേന്ത്യയിലെ രണ്ടു പ്രധാന നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്ക് വലിയ മാനങ്ങള്‍ ഉണ്ട്. ഇത്തവണ കോണ്‍ഗ്രെസ്സിനോ ബി ജെ പിക്കോ ഒറ്റയ്ക്കു അധികാരത്തിലെത്താന്‍ സാധിക്കില്ലെന്നാണ് ചില സര്‍വേകള്‍ പറയുന്നത്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ പ്രാദേശിക പാര്‍ട്ടികള്‍ ഇത്തവണത്തെ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക സ്വാധീനമാകും. കോണ്‍ഗ്രസ്സ്-ബി ജെ പി ഇതര മതേതര സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ എത്തണമെന്ന പക്ഷക്കാരനാണ് ചന്ദ്രശേഖര റാവു. സ്റ്റാലിന്‍ ആകട്ടെ കോണ്‍ഗ്രസ്സുമായി സഖ്യം ചേര്‍ന്നാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായും റാവു കൂടിക്കാഴ്ച നടത്തിയിരുന്നു.

Related News