Loading ...

Home National

പ്രധാനമന്ത്രി ആകാന്‍ ആഗ്രഹമില്ലെന്ന് നിതിന്‍ ഗഡ്കരി

പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഒരു കറുത്ത കുതിരയാവാന്‍ താനില്ല. എന്‍ഡി ടിവിയുമായി നടത്തിയ അഭിമുഖത്തിലാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്. മോദി വീണ്ടും പ്രധാനമന്ത്രിയാവുമെന്നുള്ള ആത്മവിശ്വാസമുണ്ട്. ബിജെപി ഭൂരിപക്ഷം നേടി മോദിയുടെ കീഴില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ മികച്ച പ്രകടനം ബിജെപി കാഴ്ചവെയ്ക്കും. ലോക്‌സഭയിലേക്ക് ഉത്തര്‍പ്രദേശ് പരമാവധി എംപിമാരെ സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Related News