Loading ...

Home National

റഫേല്‍ പുനപ്പരിശോധന ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: റഫേല്‍ പുനപ്പരിശോധന ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിയ്ക്കും. എതിര്‍ഭാഗം ഹാജരാക്കിയ അധിക തെളിവുകളെ അടിസ്ഥാനമാക്കിയാണ് ഡിസംബറിലെ വിധി പുന പ്പരിശോധിക്കാന്‍ സുപ്രിംകോടതി തയ്യാറായത്. റഫേല്‍ യുദ്ധ വിമാന ഇടപാടില്‍ സിഎജി റിപോര്‍ട്ട് ഉണ്ടെന്നു വാദിച്ചതു ചെറിയ പിഴവാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സത്യവാങ് മൂലം ഫയല്‍ ചെയ്തിരുന്നു. റഫേല്‍ പുനപ്പരിശോധന ഹരജിക്ക് ഒപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് എതിരേയുള്ള ബിജെപിയുടെ മാനനഷ്ടക്കേസും സുപ്രിംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

Related News